മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളജിൽ ആദ്യഘട്ട മെഡിക്കൽ പ്രവേശം പൂ൪ത്തിയായി. വ്യാഴം, വെള്ളി ദിവസങ്ങളിലായി 71 വിദ്യാ൪ഥികൾ എത്തി. താൽക്കാലിക പ്രവേശം നേടിയവരിൽ പത്തുപേ൪കൂടി എത്താനുണ്ട്. നിശ്ചയിക്കപ്പെട്ട സമയത്തിനകം നടപടികൾ പൂ൪ത്തിയാക്കി ഹയ൪ ഓപ്ഷൻ വഴിയോ ഓൾ ഇന്ത്യ ക്വോട്ട വഴിയോ പ്രവേശം നേടാം. വ്യാഴാഴ്ച 67 വിദ്യാ൪ഥികളാണ് എത്തിയത്. രണ്ടാംഘട്ട അലോട്ട്മെൻറ് ഒരാഴ്ചക്കകം ഉണ്ടാവും. ശേഷിക്കുന്ന സീറ്റുകളിൽ രണ്ടാംഘട്ട അലോട്ട്മെൻറിലാണ് വിദ്യാ൪ഥികളത്തെുക. 85 വിദ്യാ൪ഥികൾക്കാണ് കേരള എൻട്രൻസ് റാങ്ക് ലിസ്റ്റിൽനിന്ന് പ്രവേശം നൽകുക. 15 സീറ്റ് ആൾ ഇന്ത്യ ക്വോട്ടയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.