സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ വ്യാജ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ചാരുംമൂട് (ആലപ്പുഴ): വ്യാജ ഡോക്ടറേറ്റ് ഉപയോഗിച്ച് ജോലിചെയ്ത സ്വകാര്യ എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ. നൂറനാട് ഉളവുക്കാട് അ൪ച്ചന എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ കൊച്ചി കടവന്ത്ര ഗാന്ധിനഗറിൽ സതിശ്രീ ഹൗസിൽ സതീഷ്കുമാ൪ സിതാരയെയാണ് (44) ചെങ്ങന്നൂ൪ ഡിവൈ.എസ്.പി പ്രസന്നൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ഒന്നരവ൪ഷമായി ഇയാൾ അ൪ച്ചന എൻജിനീയറിങ് കോളജിൽ പ്രിൻസിപ്പലായി പ്രവ൪ത്തിച്ചുവരികയാണ്. തിങ്കളാഴ്ച രാവിലെ 11 ഓടെ പന്തളം കടക്കാട് കോളജ് അധികൃത൪ ഇയാൾക്ക് താമസിക്കാൻ നൽകിയ കൃഷ്ണകൃപ എന്ന വീട്ടിൽനിന്നാണ് അറസ്റ്റുചെയ്തത്. ഡോക്ട൪ ബിരുദത്തിൽ സംശയംതോന്നിയ കോളജിലെ വിദ്യാ൪ഥികൾ ഒരുമാസംമുമ്പ് മുഖ്യമന്ത്രിയുടെ സെല്ലിൽ പരാതി നൽകിയിരുന്നു. ഇതത്തേുട൪ന്നാണ് അന്വേഷണം ആരംഭിച്ചത്.
കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻ.ഐ.ടി) നിന്നുള്ള പിഎച്ച്.ഡി സ൪ട്ടിഫിക്കറ്റാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. പൊലീസ് എൻ.ഐ.ടിയിൽ ബന്ധപ്പെട്ടപ്പോൾ ഇങ്ങനെയൊരു വ്യക്തിക്ക് സ൪ട്ടിഫിക്കറ്റ് നൽകിയിട്ടില്ളെന്ന് രജിസ്ട്രാ൪ അറിയിച്ചു. ഇതത്തേുട൪ന്നാണ് അറസ്റ്റ്. കോയമ്പത്തൂ൪ ഭാരതിയാ൪ യൂനിവേഴ്സിറ്റി, ചെന്നൈ അണ്ണ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്ന് നേടിയ ഡിഗ്രി, പി.ജി സ൪ട്ടിഫിക്കറ്റുകൾ സംബന്ധിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
മൂന്നുവ൪ഷം മുമ്പ് ഹിമാചൽപ്രദേശിലെ ശിവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രിൻസിപ്പൽ ഡയറക്ടറായി പ്രവ൪ത്തിച്ചിട്ടുള്ള ഇയാൾ ഇവിടെനിന്ന് രണ്ടുകോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞെന്നും പൊലീസ് പറഞ്ഞു. അവിടെ ജോലിചെയ്യുമ്പോൾ ഇയാളുടെ സ൪ട്ടിഫിക്കറ്റുകളെ സംബന്ധിച്ച് അധികൃത൪ നടത്തിയ അന്വേഷണത്തിൽ വ്യാജമാണെന്ന് കണ്ടത്തെുകയും കേസെടുക്കുകയും ചെയ്തിരുന്നു. ആഡംബരവാഹനങ്ങളിൽ യാത്രചെയ്യുന്ന ഇയാൾ പ്രിൻസിപ്പൽ തസ്തിക കാണിച്ച് വിവിധ ബാങ്കുകളിൽനിന്നും ലക്ഷങ്ങളുടെ വായ്പ എടുത്തിരുന്നതായും അടൂ൪ എസ്.ബി.ടിയിൽ ഒ.ഡി കമ്പനിയുടെ വ്യാജ ലൈസൻസ് കൊടുത്ത് ലോൺ സംഘടിപ്പിക്കാൻ ശ്രമിച്ചത് ബാങ്ക് അധികൃത൪ കണ്ടത്തെിയിരുന്നതായും പൊലീസ് പറഞ്ഞു. ഇയാളുടെ ആധാ൪ കാ൪ഡിൽ സതീഷ് നായ൪ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് വ്യാജമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെക്കുറിച്ച് വിശദ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.