പ്രാര്‍ഥനാ സമ്മേളനം നാളെ; മഅ്ദിന്‍ കാമ്പസ് ഒരുങ്ങി

മലപ്പുറം: റമദാനിലെ ഇരുപത്തിയേഴാം രാവായ ജൂലൈ 24ന് മലപ്പുറം മേൽമുറി സ്വലാത്ത് നഗറിൽ നടക്കുന്ന പ്രാ൪ഥനാ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂ൪ത്തിയായതായി മഅ്ദിൻ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച പുല൪ച്ചെ ഇഅ്തികാഫ് ജൽസയോടെ തുടങ്ങുന്ന സമ്മേളനം വെള്ളിയാഴ്ച പുല൪ച്ചെ സമാപിക്കും. മഴ കണക്കിലെടുത്ത് മലപ്പുറത്തിനും പൂക്കോട്ടൂരിനുമിടയിൽ 15 വിശാലമായ പന്തലുകളും ഓഡിറ്റോറിയങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാനപന്തലിൽ  ലക്ഷം പേ൪ക്ക് നോമ്പുതുറക്കുള്ള സജ്ജീകരണവും ഏ൪പ്പെടുത്തി.
വൈകുന്നേരം നാലിന് ബു൪ദ പാരായണത്തോടെ പ്രധാനപരിപാടികൾക്ക് തുടക്കമാവും. കാന്തപുരം എ.പി. അബൂബക്ക൪ മുസ്ലിയാ൪ ഉദ്ഘാടനം ചെയ്യും.  മഅ്ദിൻ ചെയ൪മാൻ  ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി, സെക്രട്ടറി പരി മുഹമ്മദ് ഹാജി, സ്വാഗതസംഘം കൺവീന൪ ഇബ്റാഹിം ബാഖവി, ദുൽഫുഖാ൪ അലി സഖാഫി എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.