എ.പി അബ്ദുല്ലക്കുട്ടിക്ക് നേരെ ഡി.സി.സി സെക്രട്ടറിയുടെ കയ്യേറ്റശ്രമം

കണ്ണൂ൪: എ.പി അബ്ദുല്ലക്കുട്ടി എം.എൽ.എക്ക് നേരെ കയ്യേറ്റശ്രമം. കണ്ണൂ൪ ഡി.സി.സി സെക്രട്ടറി കെ. പ്രമോദിൻെറ നേതൃത്വത്തിൽ ഒരു സംഘം ആളുകളാണ് വീട്ടിലെത്തി എം.എൽ.എയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ത൪ക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്.   

ദേശീയപാത വികസനത്തിനായി സ്ഥലമെടുക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഒരു യോഗം നടന്നിരുന്നു. സ്ഥലമെടുക്കുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധം ഉയ൪ത്തുന്ന സാഹചര്യത്തിലാണിത്. സ്ഥലമെടുപ്പ് വേഗത്തിൽ പൂ൪ത്തിയാക്കാൻ അബ്ദുല്ലക്കുട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകിയിരുന്നു.

ഇന്ന് നടക്കുന്ന ഡി.സി.സി യോഗത്തിൽ എം.എൽ.എയെ സെക്രട്ടറി കൈയ്യേറ്റം ചെയ്ത സംഭവം ച൪ച്ചയാകുമെന്ന് റിപ്പോ൪ട്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.