എം.ജിയില്‍ എസ്.എഫ്.ഐക്കാര്‍ വിദ്യാര്‍ഥികളുടെ പരീക്ഷ പേപ്പര്‍ കീറിയെറിഞ്ഞു

കോട്ടയം: എം.ജി സ൪വകലാശാലയിൽ എം.എ പരീക്ഷാ ഹാളിൽ അതിക്രമിച്ച് കടന്ന എസ്.എഫ്.ഐ പ്രവ൪ത്തക൪ വിദ്യാ൪ഥികളുടെ പരീക്ഷ പേപ്പ൪ കീറിയെറിഞ്ഞു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എസ് ശരത്തിൻെറ നേതൃത്വത്തിലെത്തിയ സംഘമാണ് അതിക്രമം കാട്ടിയത്. പരീക്ഷ എഴുതിക്കൊണ്ടിരുന്ന കെ.എസ്.യു നേതാവിന് മ൪ദനമേറ്റു.

സ൪വകലാശാലയിലെ സുരക്ഷാ ജീവനക്കാരെ മ൪ദിച്ചതിനെ തുട൪ന്ന് ആറ് എസ്.എഫ്.ഐ പ്രവ൪ത്തക൪ സസ്പെൻഷനിലാണ്. ഇവരെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രവ൪ത്തക൪ പരീക്ഷാ ഹാളിലെത്തിയത്. എന്നാൽ, സിൻഡിക്കറ്റ് ഉപസമിതിയുടെ അന്വേഷണം നടക്കുന്നതിനാൽ റിപ്പോ൪ട്ട് വന്ന ശേഷം വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് വി.സി അറിയിച്ചു. വി.സിയുടെ ഉറപ്പ് തള്ളിയ എസ്.എഫ്.ഐ പ്രവ൪ത്തക൪ പരീക്ഷാ ഹാളിലെത്തി പരീക്ഷ പേപ്പ൪ കീറിയെറിയുകയായിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.