ഗര്‍ഭിണിയായ ആദിവാസി യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

പുൽപള്ളി: ഗ൪ഭിണിയായ ആദിവാസി യുവതിയുടെ മൃതദേഹം വനത്തിനുള്ളിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടത്തെി. പാക്കം നരിവയൽ വനത്തിലാണ് നരിവയൽ കാട്ടുനായ്ക്ക കോളനിയിലെ ബാലകൃഷ്ണൻ-ബിന്ദു ദമ്പതികളുടെ മകൾ അംബികയുടെ (20) മൃതദേഹം കണ്ടത്തെിയത്. കൊലപാതകമാണെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. യുവതിയെ ആഗസ്റ്റ് മൂന്നു മുതൽ കാണാനില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതി ആഗസ്റ്റ് എട്ടിന് പുൽപള്ളി പൊലീസിൽ നൽകിയിരുന്നു.
രണ്ട് ദിവസം മുമ്പാണ് കോളനിക്കടുത്ത വനത്തിൽ മൺകൂനയും കുഴിയും കണ്ടത്. സംശയത്തെ തുട൪ന്ന് കോളനിക്കാ൪ വനപാലകരുടെ സാന്നിധ്യത്തിൽ ഞായറാഴ്ച രാവിലെ മൺകൂന നീക്കിയപ്പോഴാണ് ശരീരാവശിഷ്ടങ്ങൾ കണ്ടത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. തലയിൽ മുറിവുണ്ട്.സമീപമുള്ള കോളനിയിലെ യുവാവുമായി അംബിക പ്രണയത്തിലായിരുന്നെന്നും ഇയാളോടൊപ്പമാണ് യുവതിയെ കാണാതായതെന്നും ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
നേരത്തേ വിവാഹം കഴിഞ്ഞ ഇവരെ ഭ൪ത്താവ് ഉപേക്ഷിച്ചിരുന്നു. മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്. മാനന്തവാടി ഡിവൈ.എസ്.പി പ്രേംകുമാ൪, ബത്തേരി തഹസിൽദാ൪ എബ്രഹാം, പുൽപള്ളി സി.ഐ വിനോദൻ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോ൪ട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മന്ത്രി പി.കെ. ജയലക്ഷ്മി, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ തുടങ്ങിയവ൪ സ്ഥലം സന്ദ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.