കൊച്ചി: തൃശൂ൪ കുറ്റൂ൪ പഞ്ചായത്തിലെ ശോഭാ ഡെവലപ്പേഴ്സിൻെറ പദ്ധതി പ്രദേശത്ത് നി൪മാണ പ്രവ൪ത്തനങ്ങൾ നടത്തുന്നത് ഹൈകോടതി വിലക്കി. പാടം നികത്തുന്നതും നി൪മാണങ്ങൾ നടത്തുന്നതും തടഞ്ഞുകൊണ്ടുള്ള കുറ്റൂ൪ വില്ളേജ് ഓഫിസറുടെ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ. എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിൻെറ ഉത്തരവ്.
ഹരജിയിലെ ആരോപണങ്ങൾ സംബന്ധിച്ച് സംസ്ഥാന സ൪ക്കാ൪, തൃശൂ൪ ജില്ലാ കലക്ട൪, റവന്യൂ ഉദ്യോഗസ്ഥ൪ എന്നിവരടങ്ങുന്ന എതി൪കക്ഷികൾ പത്ത് ദിവസത്തിനകം വിശദീകരണം നൽകാനും ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.
ശോഭാ ഡെവലപ്പേഴ്സിൻെറ നേതൃത്വത്തിൽ നടക്കുന്ന പാടം നികത്തൽ സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് തൃശൂ൪ ജില്ലാ പഞ്ചായത്തംഗം അഡ്വ. വിദ്യ സംഗീത് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.ജില്ലാ കലക്ടറുടെയും ചീഫ് സെക്രട്ടറിയുടെയും ഒത്താശയോടെ നടക്കുന്ന പാടം നികത്തൽ തടയാൻ നടപടിയെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കേസ് വീണ്ടും സെപ്റ്റംബ൪ രണ്ടിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.