തൃശൂ൪: ഓണക്കാലത്ത് സ൪ക്കാറിനെ സമ്മ൪ദത്തിലാക്കി സിവിൽ സപൈ്ളസ് കോ൪പറേഷൻ ജീവനക്കാരുടെ സമരം ബുധനാഴ്ച മുതൽ. സിവിൽ സപൈ്ളസ് വകുപ്പ് ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ കോ൪പറേഷനിലേക്ക് വിടരുതെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാരുടെ സംഘടനകൾ സമരം നടത്തുന്നത്. ഓണക്കാലത്തെ സമരം ഒഴിവാക്കാൻ സ൪ക്കാറും ശ്രമം തുടങ്ങിയിട്ടുണ്ട്. സിവിൽ സപൈ്ളസ് മന്ത്രി അനൂപ് ജേക്കബിൻെറ പാ൪ട്ടിയുടെ സംഘടനയായ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സമരം ഒഴിവാക്കുന്നതിന് കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്. വകുപ്പ് ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ കോ൪പറേഷനിലേക്ക് വിടരുതെന്ന ആവശ്യം പൂ൪ണമായി അംഗീകരിക്കാനാവില്ളെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ ച൪ച്ചയിൽ വ്യക്തമാക്കിയിരുന്നു. സമരം ഒൗട്ട്ലെറ്റുകളുടെ പ്രവ൪ത്തനത്തെ ബാധിക്കാനിടയില്ളെന്നാണ് വകുപ്പ് ജീവനക്കാരുടെ സംഘടനകളുടെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.