തിരുവനന്തപുരം: പ്ളസ് ടു കേസിൽ ഹൈകോടതി വിധി 200ലധികം ബാച്ചുകളെ ബാധിക്കുമെന്ന് ഹയ൪സെക്കൻഡറി ഡയറക്ടറേറ്റിൻെറ കണക്കെടുപ്പിൽ വ്യക്തമായി. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലായി അനുവദിച്ച 103 അധിക ബാച്ചുകൾ മന്ത്രിസഭാ ഉപസമിതി തീരുമാനപ്രകാരം കൂട്ടിച്ചേ൪ത്തതാണെന്ന് കണ്ടത്തെിയിട്ടുണ്ട്. എറണാകുളം മുതൽ കാസ൪കോട് വരെയുള്ള ജില്ലകളിൽ അധിക ബാച്ചിനായി ഹയ൪സെക്കൻഡറി ഡയറക്ട൪ ശിപാ൪ശ നൽകിയ സ്കൂളുകളെ ഉപസമിതി വെട്ടിമാറ്റി പകരം സ്കൂളുകളെ കൂട്ടിച്ചേ൪ത്തിട്ടുണ്ട്. നൂറോളം ബാച്ചുകളാണ് ഡയറക്ടറുടെ ശിപാ൪ശ മറികടന്ന് ഉപസമിതി കൂട്ടിച്ചേ൪ത്തത്. ഇതിന് പുറമെയാണ് 20ഓളം യോഗ്യതയുള്ള സ്കൂളുകളെ ഒഴിവാക്കി പകരം സ്കൂളുകൾ ഉൾപ്പെടുത്തിയത്. മൂന്ന് വിഭാഗത്തിലുമായി 200നും 225 ഇടയിൽ ബാച്ചുകളെയായിരിക്കും കോടതി വിധി ബാധിക്കുക.
എറണാകുളം മുതൽ കാസ൪കോട് വരെയുള്ള ജില്ലകളിൽ അധിക ബാച്ച് അനുവദിക്കാൻ മാത്രമാണ് വിജ്ഞാപനത്തിൽ വ്യവസ്ഥയുള്ളത്. ഇതിന് വിരുദ്ധമായാണ് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ അധിക ബാച്ച് അനുവദിച്ചത്. തിരുവനന്തപുരത്ത് 22ഉം കൊല്ലത്ത് 24ഉം പത്തനംതിട്ടയിൽ ഒമ്പതും ആലപ്പുഴയിൽ 14ഉം കോട്ടയത്ത് 25ഉം ഇടുക്കിയിൽ ഒമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചത്.
പുതിയ ഹയ൪സെക്കൻഡറികളും അധിക ബാച്ചുകളും അനുവദിക്കാനായി 2013ൽ ഇറക്കിയ വിജ്ഞാപനം റദ്ദാക്കി 2014ൽ അധിക ബാച്ചുകൾ മാത്രം അനുവദിക്കാനായി പുതിയ വിജ്ഞാപനം ഇറക്കിയിരുന്നു. ഈ വിജ്ഞാപനപ്രകാരം അപേക്ഷിച്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലെ സ്കൂളുകളെയാണ് അധിക ബാച്ചിനായി ഉപസമിതി പരിഗണിച്ചതെന്നാണ് വിവരം.
എന്നാൽ, 2014ലെ വിജ്ഞാപനം ഹൈകോടതി റദ്ദാക്കുകയും 2013ലെ വിജ്ഞാപനം അടിസ്ഥാനപ്പെടുത്തി നടപടികൾക്ക് നി൪ദേശിക്കുകയും ചെയ്തിരുന്നു. 2014ലെ വിജ്ഞാപനം റദ്ദാക്കിയ കോടതിവിധിയിൽ തെക്കൻ കേരളത്തിൽ ആവശ്യമുള്ളിടത്ത് പഠന സൗകര്യം ഒരുക്കുന്നത് സ൪ക്കാ൪ പരിഗണിക്കണമെന്ന് പരാമ൪ശമുണ്ടായിരുന്നു.
ഈ പരാമ൪ശം മറയാക്കിയാണ് ഇവിടെ 103 അധിക ബാച്ചുകൾ അനുവദിച്ചത്. കോടതിവിധി നടപ്പാക്കേണ്ടിവന്നാൽ ഈ 103 ബാച്ചുകളുടെയും എറണാകുളം മുതൽ കാസ൪കോട് വരെയുള്ള ജില്ലകളിൽ ഡയറക്ടറുടെ ശിപാ൪ശ മറികടന്ന് നൽകിയ അധിക ബാച്ചുകളും ഒഴിവാക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.