തിരുവനന്തപുരം: ബാ൪ വിഷയത്തിൽ മുഖ്യമന്ത്രിക്കോ മറ്റ് നേതാക്കൾക്കോ വ്യക്തിപരമായി ദോഷമുണ്ടാക്കുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. മദ്യനയം സംബന്ധിച്ച് എ.ജി കോടതിയിൽ കൃത്യമായി ബോധിപ്പിക്കാത്തതിനെയാണ് സെക്രട്ടേറിയേറ്റിന് മുന്നിലെ യോഗത്തിൽ വിമ൪ശിച്ചത്. സ൪ക്കാറിനെ വിമ൪ശിക്കാനല്ല ഈ യോഗത്തിലേക്ക് പോയത്. മദ്യം നിരോധിച്ചാൽ കുറ്റകൃത്യങ്ങൾ കൂടും എന്ന ജസ്റ്റിസ് മാ൪കണ്ഡേയ കട്ജുവിൻെറ വാദം അംഗീകരിക്കാനാവില്ലെന്നും സുധീരൻ വ്യക്തമാക്കി.
ബാ൪ വിഷയത്തിൽ സുധീരൻ മുഖ്യമന്ത്രിയെ മദ്യലോബിയുടെ ആളാക്കി ചിത്രീകരിച്ചു എന്ന് ചില നേതാക്കൾ ആരോപിച്ചിരുന്നു. സ൪ക്കാറിനെതിരെയുള്ള പരാമ൪ശങ്ങൾ സുധീരൻ ഒഴിവാക്കേണ്ടിയിരുന്നെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശനിയാഴ്ച പറഞ്ഞിരുന്നു. താൻ കെ.പി.സി.സി പ്രസിഡൻറായപ്പോൾ സ൪ക്കാറിൻെറ പ്രവ൪ത്തനങ്ങളിൽ ഇടപെട്ടിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ സുധീരൻ സ൪ക്കാറിനെ വെട്ടിലാക്കി എന്ന് കാണിച്ച് ഐ ഗ്രൂപ്പ് സോണിയാഗാന്ധിക്ക് പരാതി നൽകാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.