തൃശൂ൪: പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗിൽ റിപ്പോ൪ട്ട് നടപ്പാക്കണമെന്ന ബി.ജെ.പി സംസ്ഥാന ഘടകത്തിൻെറ നിലപാടിൽ മാറ്റമില്ലെന്ന് പ്രസിഡൻറ് വി. മുരളീധരൻ. ഇക്കാര്യം ഇന്നലെ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിനെ അറിയിച്ചിട്ടുണ്ട്. യു.പി.എ സ൪ക്കാ൪ ഗാഡ്ഗിൽ റിപ്പോ൪ട്ട് മാറ്റിവെച്ച് കസ്തൂരി രംഗൻ റിപ്പോ൪ട്ട് മാത്രമാണ് പരിഗണനക്ക് എടുത്തത്. അതുകൊണ്ടാണ് മോദി സ൪ക്കാരും അതിനെക്കുറിച്ച് മാത്രം പറയുന്നത്. മോദി സ൪ക്കാരിനു മുന്നിൽ ഗാഡ്ഗിൽ റിപ്പോ൪ട്ടില്ല. അത് വീണ്ടെടുത്ത് നടപ്പാക്കാനുള്ള നടപടി കൈക്കൊള്ളണമെന്നാണ് പാ൪ട്ടി സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരിക്കുന്നതെന്നും മുരളീധരൻ തൃശൂരിൽ മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.