കൊല്ലം: സംസ്ഥാനത്ത് നടന്ന വമ്പൻ അഴിമതികളിലൊന്നായ കൺസ്യൂമ൪ഫെഡിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന് ഹൈകോടതി വിധിയിലൂടെ വഴിതുറന്നു. പ്രാഥമിക അന്വേഷണത്തെ തുട൪ന്ന് വിജിലൻസ് കോടതിയിൽ സമ൪പ്പിച്ച പ്രഥമവിവര റിപ്പോ൪ട്ടും കേസും തള്ളണമെന്നാവശ്യപ്പെട്ട് ഒന്നും രണ്ടും പ്രതികളായ മുൻ മാനേജിങ് ഡയറക്ട൪ ഡോ. റിജി ജി. നായ൪, ചീഫ് മാനേജ൪ ആ൪. ജയകുമാ൪ എന്നിവ൪ സമ൪പ്പിച്ച ഹരജി നിരാകരിച്ച ജസ്റ്റിസ് എ. ഹരിപ്രസാദ് ഇതുസംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കി. ശരിയായ രീതിയിലുള്ള പ്രാഥമിക അന്വേഷണം നടത്താതെയാണ് കേസ് രജിസ്റ്റ൪ ചെയ്തതെന്നും സ്റ്റോ൪ പ൪ച്ചേസ് മാന്വൽ അനുസരിക്കാൻ കൺസ്യൂമ൪ഫെഡിന് ബാധ്യതയില്ളെന്നുമുള്ള വാദങ്ങളും കോടതി തള്ളി. സുതാര്യത ഉറപ്പുവരുത്തിയശേഷമാണ് എല്ലാ ഇടപാടുകളും നടത്തിയതെന്ന് മുൻ എം.ഡി കോടതിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ, പല ഇടപാടുകളിലും നടന്ന ക്രമക്കേടുകളിലൂടെ സ൪ക്കാറിനും കൺസ്യൂമ൪ഫെഡിനും സാമ്പത്തികനഷ്ടമുണ്ടായതായി സ൪ക്കാറിൻെറ സത്യവാങ്മൂലത്തിലും വിജിലൻസിൻെറ എഫ്.ഐ.ആറിലും വ്യക്തമാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അരി, മദ്യ ഇടപാടിൽ മാത്രം കൺസ്യൂമ൪ഫെഡിൽ 150 കോടിയുടെ ക്രമക്കേട് നടന്നതായി കഴിഞ്ഞ സെപ്റ്റംബറിൽ ‘മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. മാധ്യമ റിപ്പോ൪ട്ടുകളെയും കൺസ്യൂമ൪ ഫെഡ് മുൻ എക്സിക്യൂട്ടിവ് ഡയറക്ട൪ പി.ആ൪. പ്രതാപചന്ദ്രൻ ഉൾപ്പെടെയുള്ളവ൪ സമ൪പ്പിച്ച പരാതിയുടെയും അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ 60 കോടിയുടെ ക്രമക്കേടാണ് പ്രാഥമികമായി കണ്ടത്തെിയത്. ഓപറേഷൻ അന്നപൂ൪ണ എന്ന പേരിൽ സംസ്ഥാനത്തെ 26 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് വ്യാപക വെട്ടിപ്പുകൾ വ്യക്തമായത്. മദ്യക്കച്ചവടം, മരുന്നുവിൽപന എന്നിവ ഒഴിച്ചുള്ള പരിശോധനയിലാണ് ഇത്രയും വലിയ ക്രമക്കേട് കണ്ടത്തെിയത്. മുൻ എക്സിക്യൂട്ടിവ് ഡയറക്ട൪ നൽകിയ പരാതിയിൽ 384 കോടിയുടെ ക്രമക്കേടുകളാണ് ചൂണ്ടിക്കാട്ടിയിരുന്നത്.
ഞെട്ടിക്കുന്ന അഴിമതി വിവരം പുറത്തുവന്നതോടെ കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് നിയമിക്കപ്പെട്ട എം.ഡി ഡോ. റിജി ജി. നായ൪ രാജി പ്രഖ്യാപനം നടത്തിയെങ്കിലും അദ്ദേഹത്തെ സ൪ക്കാ൪ തുടരാൻ അനുവദിക്കുകയായിരുന്നു. പിന്നീട് സഹകരണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയുള്ള ‘കേപ്പ്’ ഡയറക്ടറായി നിയമിച്ചു. എന്നാൽ, വി.എം. സുധീരൻ കെ.പി.സി.സി പ്രസിഡൻറാവുകയും ആരോപണവിധേയ൪ക്കെതിരെ നിലപാടെടുക്കുകയും ചെയ്തതോടെ തൽസ്ഥാനത്തുനിന്ന് ഒഴിവാകുകയായിരുന്നു.
വാ൪ത്തകളെയും മറ്റും തുട൪ന്ന് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും തുടരന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളും സജീവമായിരുന്നു. ഭരണ-പ്രതിപക്ഷ രംഗത്തെ ഉന്നതരുടെ അറിവോടെയോ പങ്കാളിത്തത്തോടെയോ നടന്ന ക്രമക്കേടുകളിൽ രാഷ്ട്രീയ നേതൃത്വത്തിലേക്ക് അന്വേഷണം എത്തുന്നതിനെയാണ് എല്ലാവരും ഭയപ്പെട്ടത്. അതിനാൽ കോൺഗ്രസിലെ ‘ഐ’ ഗ്രൂപ്പിലെ ഒരു വിഭാഗത്തിൻെറ നേതൃത്വത്തിൽ നടന്ന അട്ടിമറിനീക്കങ്ങളെ ഏതാണ്ടെല്ലാവരും പിന്തുണക്കുകയുമായിരുന്നു. തുടരന്വേഷണം സ്റ്റേ ചെയ്ത ഹൈകോടതി ഉത്തരവ് ഒഴിവാക്കുന്ന കാര്യത്തിലും അമാന്തം പ്രകടമായിരുന്നു. എന്നാൽ, ഹൈകോടതി തുടരന്വേഷണത്തിന് അനുമതി നൽകിയതോടെ അട്ടിമറിനീക്കങ്ങൾക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.