മണ്ണഞ്ചേരി: ബാക്കിയുള്ള ബാറുകൾ കൂടി പൂട്ടുന്നതോടെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വളരെ മോശമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പുതുതായി പൊലീസ് സ്റ്റേഷനുകൾ അനുവദിക്കാനോ തസ്തികകൾ സൃഷ്ടിക്കാനോ കഴിയില്ളെന്നും മന്ത്രി പറഞ്ഞു. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴ സബ് ജില്ലാ ജയിലിനായി 36 സെൻറ് സ്ഥലം അനുവദിച്ചതായും ഒക്ടോബറിൽ ശിലാസ്ഥാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
പൊലീസ് യൂനിവേഴ്സിറ്റി സ്ഥാപിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഡോ. ടി.എം. തോമസ് ഐസക് എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.