ചെറുതോണി: കസ്തൂരിരംഗൻ കമീഷൻ റിപ്പോ൪ട്ട് നടപ്പാക്കാൻ കേന്ദ്ര സ൪ക്കാ൪ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് അഡ്വ. ജോയ്സ് ജോ൪ജ് എം.പി. ചെറുതോണിയിൽ വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തിൻെറ മറവിൽ മലയോര ജനതയുടെ ജീവിതം അസ്വസ്ഥമാക്കുന്ന തീരുമാനം അംഗീകരിക്കില്ല. മാധവ് ഗാഡ്ഗിൽ റിപ്പോ൪ട്ട് നടപ്പാക്കില്ളെന്ന് ഗ്രീൻ ട്രൈബ്യൂണലിൽ സ൪ക്കാ൪ സത്യവാങ്മൂലം നൽകിയതോടെ ആശങ്കയുടെ ഒരുഭാഗം ഒഴിഞ്ഞുപോയെങ്കിലും കസ്തൂരിരംഗൻ റിപ്പോ൪ട്ടിൻെറ കാ൪മേഘപടലങ്ങൾ ഇപ്പോഴും ഇടുക്കി ജനതയെ തുറിച്ചുനോക്കുകയാണ്. കസ്തൂരിരംഗൻ റിപ്പോ൪ട്ടിൽ വ്യാപക പിഴവുകൾ കടന്നുകൂടിയിട്ടുണ്ടെന്നും ജനവിരുദ്ധവും ക൪ഷക വിരുദ്ധവുമായ പരാമ൪ശങ്ങൾ അപ്പാടെ ഒഴിവാക്കി ജനപ്രതിനിധികളുമായും ജനങ്ങളുമായി ച൪ച്ചചെയ്ത് മാത്രമെ റിപ്പോ൪ട്ട് പരിഗണിക്കൂവെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക൪ പാ൪ലമെൻറിൽ ഉറപ്പുനൽകിയതാണ്. ഇത് പാലിക്കാൻ സ൪ക്കാ൪ തയാറാകുമെന്നാണ് പൂ൪ണ വിശ്വാസമെന്നും എം.പി വ്യക്തമാക്കി.
നവംബ൪ 13ലെ കരട് വിജ്ഞാപനം പിൻവലിക്കാൻ സ൪ക്കാ൪ തയാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.
നിയമങ്ങളും നിയന്ത്രണങ്ങളും അടിച്ചേൽപിച്ച് ഇടുക്കിയിലെ ജനങ്ങളെ കൂടുതൽ പ്രശ്നങ്ങളിലേക്ക് തള്ളിവിടാൻ ശ്രമിക്കരുതെന്നും അഡ്വ. ജോയ്സ് ജോ൪ജ് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.