'പരനാറി' പ്രയോഗം: പഠിച്ച ശേഷം മറുപടിയെന്ന് വി.എസ്

തിരുവനന്തപുരം: എം.വി ജയരാജന്റെ 'പരനാറി' പ്രയോഗം സംബന്ധിച്ച് പഠിച്ച ശേഷം മറുപടി പറയാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. സമാനരീതിയിലുള്ള പല കാര്യങ്ങളിലും മാധ്യമപ്രവ൪ത്തക൪ അഭിപ്രായം തേടാറുണ്ട്. വിഷയം പരിശോധിച്ച ശേഷം മറുപടി പറയാമെന്നും വി.എസ് പറഞ്ഞു.

കാസ൪കോഡ് ഉദുമയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ 'പരനാറി' പ്രയോഗം ജയരാജൻ നടത്തിയത്. കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ ഉമ്മൻചാണ്ടിയെ പോലെ 'പരനാറി' വേറേയില്ല എന്നാണ് ജയരാജൻ പറഞ്ഞത്. പരാമ൪ശം വിവാദമായപ്പോൾ ജയരാജൻ ഖേദം പ്രകടിപ്പിച്ചു.

 



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.