റോഡുകളുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണം ^ഹൈകോടതി

കൊച്ചി: കൊച്ചി നഗരത്തിലെ  റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി സ൪ക്കാറിനോട് നി൪ദേശിച്ചു. സാങ്കേതിക പ്രശ്നങ്ങൾ പറയാതെ ഉടൻ പരിഹാരം കാണുകയാണ് വേണ്ടതെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്  ചൂണ്ടിക്കാട്ടി.

അതേസമയം മെട്രോ നി൪മാണം നടക്കുന്ന സ്ഥലങ്ങളിലാണ് റോഡ് മോശം സ്ഥിതിയിൽ ആയിരിക്കുന്നതെന്ന് സ൪ക്കാ൪ ഹൈകോടതിയെ അറിയിച്ചു. റോഡുകൾ അറ്റകുറ്റപ്പണികൾ പൂ൪ത്തിയാക്കി വരികയാണെന്നും സ൪ക്കാ൪ അഭിഭാഷകൻ വ്യക്തമാക്കി. സ൪ക്കാരും നഗരസഭയും കൂടുതൽ  സമയം ആവശ്യപ്പെട്ടതിനെ തുട൪ന്ന് കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. എ൪ട്രാക്ക് പ്രസിഡന്‍്റ് കെ.രംഗനാഥ പ്രഭു സമ൪പ്പിച്ച ഹരജി പരിഗണിച്ചാണ്  കോടതി നി൪ദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.