മഞ്ചേരി: നിലമ്പൂ൪ കോൺഗ്രസ് ഓഫിസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട സംഭവത്തിൽ നിലമ്പൂ൪ നഗരസഭാ ചെയ൪മാനും കെ.പി.സി.സി അംഗവുമായ ആര്യാടൻ ഷൗക്കത്ത് രണ്ടാം തവണയും കോടതിയിൽ ഹാജരാകാതെ അവധിക്ക് അപേക്ഷിച്ചു.
ഇദ്ദേഹത്തെ വിചാരണയുടെ ആദ്യഘട്ടത്തിൽ വിസ്തരിക്കാൻ നേരത്തെ കോടതി പട്ടിക തയാറാക്കിയതിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ശാരീരിക സുഖമില്ളെന്ന് പറഞ്ഞ് അന്ന് ഹാജരായില്ല. ബുധനാഴ്ചയും അഭിഭാഷകൻ മുഖേന അവധിക്ക് അപേക്ഷിക്കുകയായിരുന്നു.
ഷൗക്കത്തിന് പുറമെ അഡ്വ. ആര്യാടൻ ആസാദ്, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി കല്ലായി മുഹമ്മദലി, കോൺഗ്രസ് ചുങ്കത്തറ മണ്ഡലം സെക്രട്ടറി അബ്ദുൽ ഗഫൂ൪ എന്നിവരടക്കം 12 സാക്ഷികളെയാണ് മഞ്ചേരി ജില്ലാ ഒന്നാം അഡീഷനൽ സെഷൻസ് കോടതി വിസ്തരിക്കേണ്ടിയിരുന്നത്. ഇതിൽ ആര്യാടൻ ആസാദ്, പൊട്ടേങ്ങൽ മുഹമ്മദ് ഹനീഫ എന്നിവരുടെ വിസ്താരമാണ് പൂ൪ത്തിയായത്. പ്രോസിക്യൂഷൻ ഉൾപ്പെടുത്തിയ സാക്ഷിപ്പട്ടികയിലാണ് കോൺഗ്രസ് നേതാക്കളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.