സ്പെഷല്‍ സ്കൂള്‍: മൂന്നംഗസമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പെഷൽ സ്കൂൾ സംബന്ധിച്ച വിഷയങ്ങൾ ക്രോഡീകരിക്കുന്നതിനായി രൂപവത്കരിച്ച മൂന്നംഗസമിതി ഒരുമാസത്തിനുള്ളിൽ റിപ്പോ൪ട്ട് സമ൪പ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നി൪ദേശംനൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ച യോഗം  ഡി.പി.ഐ, സാമൂഹികനീതി വകുപ്പ് ഡയറക്ട൪, ഡോ. ജയരാജ് എന്നിവരടങ്ങുന്ന സമിതിയെ ഇതിനായി നിയോഗിച്ചു. സ്പെഷൽ സ്കൂളുകൾക്കുള്ള അടിസ്ഥാനസൗകര്യം, നിലവാരം, മാനദണ്ഡങ്ങൾ തുടങ്ങിയവയുൾപ്പെടെ പഠിച്ചാണ് റിപ്പോ൪ട്ട് സമ൪പ്പിക്കേണ്ടത്. അഡ്മിഷൻ പ്രായപരിധി 18 വയസ്സു തന്നെയായി തുടരണമെന്ന് മുഖ്യമന്ത്രി നി൪ദേശംനൽകി.

18നുമുകളിൽ പ്രായമുള്ള വിദ്യാ൪ഥികളെ സ്ഥാപനത്തിൽതന്നെ പ്രത്യേക വിഭാഗമാക്കും. പുതുതായി എടുക്കുന്ന ജീവനക്കാ൪ക്ക് ബന്ധപ്പെട്ട അവശ്യയോഗ്യതകൾ ക൪ശനമാക്കും. എന്നാൽ നിലവിലുള്ളവ൪ക്ക് വിട്ടുവീഴ്ചമനോഭാവത്തോടെയുള്ള നടപടികളും റേഷ്യോ ഫിക്സ് ചെയ്തുള്ള നടപടികളും സ്വീകരിക്കും. ഇവ൪ക്ക് യോഗ്യതയനുസരിച്ചുള്ള തസ്തികകളിലേക്ക് മാറ്റംനൽകും. മാറ്റിനൽകുന്ന തസ്തികയനുസരിച്ചാകും ഇവരുടെ ശമ്പളം നിശ്ചയിക്കുന്നതെങ്കിലും ഇവ൪ക്ക് നിലവിൽ ചെയ്തുകൊണ്ടിരുന്ന ജോലിതുടരാം. എന്നാൽ ഉദ്യോഗക്കയറ്റം ലഭിക്കണമെങ്കിൽ ബന്ധപ്പെട്ട യോഗ്യതനേടണം. നിലവിൽ ജോലിനോക്കുന്നവ൪ക്ക് 60 വയസ്സ് വരെ തുടരാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.