ചാലക്കുടി: നിറ്റാ ജലാറ്റിൻ കമ്പനി മാലിന്യം പെള്ളാച്ചി താലൂക്കിലെ നരസിംഹപുരത്ത് തള്ളിയതിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. മാലിന്യം തമിഴ്നാട് മലിനീകരണനിയന്ത്രണ ബോ൪ഡിൻെറ ലാബിൽ പരിശോധിച്ചപ്പോൾ അപകടകരമായ രാസവസ്തുക്കൾ കണ്ടത്തെിയതിനെതുട൪ന്ന് നിറ്റാ ജലാറ്റിൻ കമ്പനിയുടെ മാ൪ക്കറ്റിങ് എൻജിനീയ൪ രഘുരാമനെ പൊള്ളാച്ചി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി 24 മണിക്കുറിനകം മാലിന്യം തമിഴ്നാട്ടിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോ൪ഡിൻെറ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ മാലിന്യം കൊണ്ടുവരരുതെന്ന് വിലക്കുകയും ചെയ്തു. ചെന്നൈയിലെ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോ൪ഡ് ഇൻഫ൪മേഷൻ ഓഫിസ൪ 2014 സെപ്റ്റംബ൪ അഞ്ചിന് നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2012 മേയിലാണ് നിറ്റാ ജലാറ്റിൻ കമ്പനിയുടെ ഖരമാലിന്യം ജൈവവളമെന്ന പേരിൽ കാ൪ഷികമേഖലയായ പൊള്ളാച്ചിയിൽ പലയിടത്തും ഇറക്കിയത്. ഇത് പത്രവാ൪ത്തയായതോടെയാണ് മലിനീകരണ നിയന്ത്രണ ബോ൪ഡ് പരിശോധനക്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.