തലശ്ശേരി: ആ൪.എസ്.എസ് നേതാവ് മനോജ് വധക്കേസിൽ ഒരാൾ കൂടി തലശ്ശേരിയിലെ ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങി. ഏഴാം പ്രതി കിഴക്കേ കതിരൂരിലെ അണ്ടൻ വിനു എന്ന നന്ദ്യത്ത് വിനോദ് (35) ആണ് വെള്ളിയാഴ്ച ഉച്ചയോടെ കീഴടങ്ങിയത്. നവംബ൪ 14 വരെ റിമാൻഡ് ചെയ്ത വിനുവിനെ കണ്ണൂ൪ സബ് ജയിലിലേക്കയച്ചു. മുഖംമൂടി ധരിപ്പിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം ജഡ്ജി വി. ഷ൪സി അംഗീകരിച്ചു. തുട൪ന്ന് മുഖംമൂടി ധരിപ്പിച്ചാണ് ജയിലിലേക്ക് മാറ്റിയത്. തിരിച്ചറിയൽ പരേഡിന് ഹാജരാക്കാൻ അടുത്ത ദിവസം അപേക്ഷ നൽകും.
തിങ്കളാഴ്ച കീഴടങ്ങിയ രണ്ടാം പ്രതി വീഡിയോഗ്രാഫ൪ സി.പി. ജിജേഷ് എന്ന ജിതേഷ്, ആറാം പ്രതി പി. സുജിത്ത് എന്നിവരെ തിരിച്ചറിയൽ പരേഡിന് ഹാജരാക്കാൻ കോടതി കഴിഞ്ഞ ദിവസം അനുവാദം നൽകി. ഇവ൪ നവംബ൪ ഏഴ് വരെ റിമാൻഡിലാണ്.
സെപ്റ്റംബ൪ ഒന്നിനാണ് കതിരൂ൪ ഉക്കാസ്മെട്ടയിൽ മനോജ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പ്രതിപ്പട്ടികയിലുള്ള രണ്ടുപേരും വെള്ളിയാഴ്ച ഒരാളും കൂടി കീഴടങ്ങിയതോടെ കേസിൽ ആറുപേ൪ പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.