ചുംബന സമരത്തിന് അനുമതി നല്‍കില്ലെന്ന് പൊലീസ്

കൊച്ചി: ഫേസ്ബുക്ക് കൂട്ടായ്മ നവംബ൪ രണ്ടിന് എറണാകുളം മറൈൻ ഡ്രൈവിൽ ‘കിസ് ഓഫ് ലവ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരസ്യ ചുംബന പരിപാടിക്ക് പൊലീസ് വിലക്കേ൪പ്പെടുത്തി. പരിപാടി സംഘടിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. ഇക്കാര്യം സംഘാടകരെ അറിയിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം കിസ് ഓഫ് ലവ് സംഘടിപ്പിക്കുന്ന മറൈൻ ഡ്രൈവിൽ ബുധനാഴ്ച രാവിലെ സംഘാടക൪ നടത്തിയ വാ൪ത്ത സമ്മേളനം ഒരു വിഭാഗം തടസപ്പെടുത്തി. പരിപാടി നടത്താൻ അനുദവിക്കില്ളെന്നറിയിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ദേശീയ മാധ്യമങ്ങളടക്കം പങ്കെടുത്ത വാ൪ത്ത സമ്മേളനത്തിനിടെ പ്രതിഷേധിച്ചവ൪ തങ്ങൾ കോൺഗ്രസുകാരാണെന്നും വ്യക്തമാക്കുന്നുണ്ടായിരുന്നു. സദാചാര പൊലീസുകാ൪ വേണ്ട, സദാചാര പൊലീസ് ചമയുന്നത് കുറ്റകൃത്യമാണ് തുടങ്ങിയ പ്ളക്കാ൪ഡുകളുമായാണ് സംഘാടക൪ മറൈൻ ഡ്രൈവിൽ എത്തിയത്.

‘കിസ് ഓഫ് ലവ്’ എന്ന ഫേസ്ബുക് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചുംബിച്ചാൽ സദാചാരം ഇടിഞ്ഞുവീഴുമെന്ന് ഭയപ്പെടുന്ന സകല സദാചാരവാദികളേയും ക്ഷണിക്കുന്നു എന്ന തരത്തിലുള്ള പോസ്റ്റും ഫെയ്സ്ബുക്കിൽ പ്രചരിച്ചിട്ടുണ്ട്. അതേസമയം,  ചുംബന വിവാദത്തിൻെറ പേരിൽ സോഷ്യൽ മീഡിയയിൽ തീവ്ര വ൪ഗീയ ചേരിതിരിവാണ് നടക്കുന്നത്.

കോഴിക്കോട് സംഭവത്തിൻെറ പശ്ചാത്തലത്തിൽ കാമുകീ കാമുകന്മാ൪ പരസ്യചുംബനത്തിൽ ഏ൪പ്പെടുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും തുടങ്ങിയ ച൪ച്ച സകല സീമകളും ലംഘിച്ച് അസഭ്യം പറച്ചിലിലേക്കും എത്തിനിൽക്കുകയാണ്. ഇതിൻെറ പേരിൽ സൈബ൪ കേസിനും നീക്കമുണ്ട്.
 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.