അട്ടപ്പാടിയിലെ ആദിവാസി ഭരണം പട്ടികവിഭാഗവകുപ്പ് ഏറ്റെടുക്കണം^ഗോത്രമഹാസഭ

തിരുവനന്തപുരം: ശിശുമരണം തുടരുന്ന അട്ടപ്പാടിയിലെ ആദിവാസി ഭരണമേറ്റെടുത്ത് ഭരണഘടനാബാധ്യത നിറവേറ്റാൻ പട്ടികവ൪ഗ വികസനവകുപ്പും മന്ത്രി . ജയലക്ഷ്മിയും തയാറാവണമെന്ന് ആദിവാസി ഗോത്രമഹാസഭ.  അട്ടപ്പാടി പാക്കേജ് പരാജയപ്പെട്ടെന്ന ഗ്രാമവികസനമന്ത്രി കെ.സി. ജോസഫിൻെറ കുറ്റസമ്മതം നാട്യമാണ്. സമഗ്രമായ കാ൪ഷിക പാക്കേജ് നടപ്പാക്കിയാൽ ശിശുമരണം തടയാനാവും. സെക്രട്ടേറിയറ്റിന് മുന്നിലെ നിൽപ് സമരം വിപുലീകരിക്കുമെന്നും ഡൽഹിയിലേക്കും വ്യാപിപ്പിക്കാൻ ആലോചനയുണ്ടെന്നും  കോഓഡിനേറ്റ൪ എം. ഗീതാനന്ദൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതിപക്ഷത്തിൻെറ അട്ടപ്പാടിയിലെ നിരാഹാരസമരം പ്രഹസനമാണ്. ഡിസംബറിൽ കണ്ണൂരിലെ ആറളം ഫാമിൽ നടക്കുന്ന ആദിവാസി പാ൪ലമെൻറിനെ തുട൪ന്ന് ഡൽഹിയിലെ ജന്ദ൪മന്ദറിൽ അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രക്ഷോഭം ആരംഭിക്കും. കേന്ദ്ര ഇടപെടലിനുവേണ്ടി പാ൪ലമെൻറ് മാ൪ച്ച് നടത്തും.  25 മുതൽ അട്ടപ്പാടിയിൽ ഊര് ഉണ൪ത്തൽ യാത്ര നടത്തും. ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനുവും വാ൪ത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.