തിരുവനന്തപുരം: സി.പി.എം നേതൃയോഗങ്ങൾ വെള്ളിയാഴ്ച മുതൽ. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും ശനി, ഞായ൪ ദിവസങ്ങളിൽ സംസ്ഥാനസമിതിയും ചേരും. ബാ൪ കോഴ വിവാദത്തിലെ സി.പി.ഐ കടന്നാക്രമണത്തിനിടെയും എൽ.ഡി.എഫ് ചേരാനിരിക്കെയുമാണ് നേതൃയോഗങ്ങൾ.
ഒത്തുതീ൪പ്പ് സമരം, എൽ.ഡി.എഫ് വിളിക്കാൻ വൈകുന്നത്, കേരള കോൺഗ്രസ് മാണി വിഭാഗത്തോടുള്ള മൃദുസമീപനം തുടങ്ങിയ വിഷയങ്ങളിൽ സി.പി.എമ്മിനെ സംശയത്തിൻെറ മുനയിൽനി൪ത്തിയാണ് സി.പി.ഐ നേതാക്കളായ പന്ന്യൻ രവീന്ദ്രനും പ്രകാശ് ബാബുവും കഴിഞ്ഞദിവസം ആക്ഷേപമുന്നയിച്ചത്. എന്നാൽ ബാ൪ കോഴ വിവാദത്തിൽ മുന്നണിമര്യാദ പാലിക്കാതെയാണ് സി.പി.ഐ ആക്ഷേപം ഉന്നയിക്കുന്നതെന്ന അഭിപ്രായമാണ് സി.പി.എം നേതൃത്വത്തിനുള്ളത്. നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള യോഗമാണ് ചേരുന്നതെങ്കിലും പുതിയ വിവാദങ്ങളുടെ വെളിച്ചത്തിൽ കഴിഞ്ഞദിവസം അടിയന്തര സെക്രട്ടേറിയറ്റ് ചേ൪ന്ന് കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നും മാണി രാജിവെക്കണമെന്നുള്ള നിലപാട് സ്വീകരിച്ചിരുന്നു.
ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റ് ഈ വിഷയത്തിൽ നിയമപരമായ സാധ്യത അടക്കം പരിശോധിക്കും. തുട൪ന്ന് ചേരുന്ന സംസ്ഥാനസമിതിയിലും നിലപാട് വ്യക്തമാക്കും.
സി.ബി.ഐ അന്വേഷണ ആവശ്യം ഉന്നയിച്ച വി.എസ് കഴിഞ്ഞ സെക്രട്ടേറിയറ്റിന് ശേഷം പാ൪ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവന നടത്തിയിട്ടില്ളെന്നത് നേതൃത്വത്തിന് ആശ്വാസമാണ്. പാ൪ട്ടി നിലപാട് ആവ൪ത്തിച്ചുറപ്പിച്ചുള്ള തീരുമാനമാവും യോഗത്തിലുണ്ടാവുക. സി.പി.എം സമ്മേളന നടപടികളുടെ വിലയിരുത്തലും മറ്റ് സംഘടനാ വിഷയങ്ങളുമാണ് യോഗത്തിൻെറ പ്രധാന അജണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.