തൊടുപുഴ: മുല്ലപ്പെരിയാ൪ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയ൪ന്നു. അണക്കെട്ടിൻെറ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. സെക്കൻഡിൽ 1358 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയത്തെുന്നുണ്ട്. ജലനിരപ്പ് 142 അടി ആയാൽ മാത്രമേ ഷട്ടറുകൾ തുറക്കൂ എന്ന് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തെ അറിയിച്ചു. അതേസമയം ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് തമിഴ്നാട് വെള്ളം കൊണ്ടു പോകുന്നില്ല.
ജലനിരപ്പ് 142 അടിയായി ഉയ൪ത്താൻ സുപ്രീം കോടതി അനുവദിച്ചതിനു ശേഷം ഇതിനുള്ള നടപടികളുമായാണ് തമിഴ്നാട് മുന്നോട്ട് പോകുന്നത്. ഷട്ടറിൻെറ തകരാറുകൾ പരിഹരിക്കാതെയാണ് തമിഴ്നാട് ജലനിരപ്പ് ഉയ൪ത്താൻ നടപടികൾ ആരംഭിച്ചത്.
ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക അറിയിച്ച് സംസ്ഥാന ചീഫ്് സെക്രട്ടറി ഇ.കെ ഭരത് ഭൂഷൺ തമിഴ്നാട് സ൪ക്കാറിനും മുല്ലപ്പെരിയാ൪ മേൽനോട്ട സമിതിക്കും കത്തയച്ചിരുന്നു.
അണക്കെട്ടിലെ ജലനിരപ്പ് ഉയ൪ന്ന സാഹചര്യത്തിൽ ഉടുമ്പൻചോല,പീരുമേട്, ഇടുക്കി ബ്ളോക്കുകളിലും അഞ്ച് പഞ്ചായത്തുകളിലും കൺട്രോൾ റൂമുകൾ തുറന്നു. പെരിയാറിൻെറ ഇരു കരളിലും താമസിക്കുന്ന 450 കുടുംബങ്ങളെ മാറ്റിപ്പാ൪പ്പിക്കാൻ നടപടി സ്വീകരിച്ചതായി എ.ഡി.എം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.