തിരുവനന്തപുരം: പരിസ്ഥിതി ദു൪ബലപ്രദേശ (ഇ.എഫ്.എൽ) നിയമം ഭരണഘടനാനുസൃതമെന്ന ഹൈകോടതി വിധി ഉമ്മൻ വി. ഉമ്മൻ സമിതി റിപ്പോ൪ട്ടിന് തിരിച്ചടി. ഇ.എഫ്.എൽ നിയമം റദ്ദാക്കണമെന്നായിരുന്നു ഉമ്മൻ സമിതിയുടെ നി൪ദേശം. കസ്തൂരിരംഗൻ റിപ്പോ൪ട്ടിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതിയുടെ പരിഗണനാവിഷയം പോലുമല്ലാത്ത കാര്യത്തിലാണ് ഉമ്മൻ സമിതി ശിപാ൪ശനൽകിയത്. അതോടെ ഇ.എഫ്.എൽ നിയമം അധാ൪മികമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രഖ്യാപിച്ചിരുന്നു. കോടതിവിധിയോടെ സ൪ക്കാറിൻെറ വാദത്തിനും നിലനിൽപ്പില്ലാതായി.
1971ൽ നിക്ഷിപ്ത വനഭൂമി നിയമപ്രകാരം വനമെന്ന് കണ്ടത്തെിയ ഭൂമിയാണ് പരിസ്ഥിതി ദു൪ബലപ്രദേശ നിയമത്തിൻെറ പരിധിയിൽവരുന്നത്. ഇങ്ങനെ 45,000 ഏക്ക൪ വനഭൂമി ഏറ്റെടുക്കാൻ ഇ.എഫ്.എൽ നിയമം കൊണ്ടുവരാൻ സ൪ക്കാറിന് അധികാരമുണ്ടെന്നാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് പി.ആ൪. രാമചന്ദ്രമേനോനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.
ഇതിൽ മിക്കപ്രദേശങ്ങളും വനഭൂമിയാണ്. കുറച്ച് ഭൂമി വനഭൂമിയുടെ തുട൪ച്ചയായുള്ളതും വനപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കോറിഡോറുകളാണ്. വനത്തിൻെറ നിലനിൽപ്പിന് ഇത് സംരക്ഷിക്കേണ്ടത് ആവശ്യമാണ്. എന്നാൽ, വനംവകുപ്പിനെ നി൪വീര്യമാക്കി നിയമം നടപ്പാക്കാൻ തടസ്സം സൃഷ്ട്രിച്ചത് സ൪ക്കാറാണ്. പോംബ്സൻെറ നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് , മുൻ എം.എൽ.എ ജോസ് കുറ്റിയാനിയുടെ എസ്റ്റേറ്റ്, തിരുവനന്തപുരം ജയശ്രീ എസ്റ്റേറ്റ്, നവോദയ അപ്പച്ചൻെറ മലമ്പുഴയിലെ കൈവശഭൂമി തുടങ്ങിയവയെല്ലാം വൻകിടക്കാരിൽനിന്ന് ഇ.എഫ്.എൽ ആയി വനംവകുപ്പ് ഏറ്റെടുത്ത ഭൂമിയാണ്. ഇത്തരത്തിൽ 50ഓളം എസ്റ്റേറ്റുകൾ പാരിസ്ഥിതിക പ്രധാന്യമുള്ള സ്ഥലങ്ങളിലുണ്ട്.
ഇവയെല്ലാം ഇ.എഫ്.എൽ നിയമപ്രകാരം പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവരെല്ലാം ചേ൪ന്നാണ് കേരള പ്ളാൻേറഷൻ അസോസിയേഷൻെറ പേരിൽ ഇ.എഫ്.എൽ നിയമത്തിനെതിരെ ഹൈകോടതിയെ സമീപിച്ചത്. നിയമപ്രകാരം ഭൂമി കൈവശമില്ലാത്തവരാണ് എതി൪പ്പ് പ്രകടിപ്പിക്കുന്നതെന്ന് വനംവകുപ്പ് പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ ക്വാറി മാഫിയ രംഗത്തുവരുമെന്നാണ് പരിസ്ഥിതിവാദികളുടെ വിലയിരുത്തൽ. ഇപ്പോൾതന്നെ വനഭൂമിക്കുസമീപം 250 ക്വാറികൾ പ്രവ൪ത്തിക്കുന്നു. നിയമം നടപ്പാക്കിയാൽ ഇതിൽ പലതും പൂട്ടേണ്ടിവരും. ഇതിനുള്ളിൽ വൻകിട റിസോ൪ട്ടുകളും പ്രവ൪ത്തിക്കുന്നുണ്ട്. നെല്ലിയാമ്പതി, സൈലൻറ്വാലി മേഖലകളിലെയും വയനാട്ടിലെയും നിബിഡവനങ്ങളും ഇതിൽപെടും. അട്ടപ്പാടിയിൽ ചെറുവാണി ഭാഗത്ത് 400 ഹെക്ട൪ തേയിലത്തോട്ടം സായ്പിൽനിന്ന് വാങ്ങിയവ൪ ഇപ്പോൾ 8,000 ഏക്ക൪ ഭൂമി കൈവശംവെച്ചിട്ടുണ്ട്.
അട്ടപ്പാടിയിലെ കിണ്ണക്കര, കുറുക്കൻകുണ്ട് ഭാഗങ്ങളിലും വനഭൂമി വൻകിടക്കാ൪ വ്യാപകമായി കൈയേറിയിട്ടുണ്ട്. നിയമം നടപ്പാക്കിയാൽ അട്ടപ്പാടിയിൽ മാത്രം ഏകദേശം 5,000 ഏക്ക൪ ഭൂമി തിരിച്ചുപിടിക്കേണ്ടിവരും. അതേസമയം നാമമാത്ര ക൪ഷക൪ മാത്രമേ ചില ഭാഗങ്ങളിലുള്ളൂവെന്നാണ് വനംവകുപ്പിൻെറ അഭിപ്രായം. വയനാട്ടിൽ ഏതാണ്ട് 25 ഹെക്ട൪ ഭൂമി ചെറുകിട ക൪ഷക൪ കൈവശംവെച്ചിട്ടുണ്ട്. ചെറുകിട ക൪ഷകരുടെ കൈവശമുള്ള കുറച്ച് ഭൂമിക്ക് സ൪ക്കാ൪ നഷ്ടപരിഹാരം നൽകണമെന്നാണ് പരിസ്ഥിതിവാദികളുടെ അഭിപ്രായം. അത് നൽകിയില്ളെങ്കിൽ ചെറുകിട ക൪ഷകരുടെ പേരിലായിരിക്കും നിയമം നടപ്പാക്കുന്നതിനെ തടയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.