തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നോനാലോ കോ൪പറേറ്റുകളുടെ ഉപകരണം മാത്രമാണെന്നും അവ൪ക്കുവേണ്ടിയുള്ള ഭരണമാണ് നടത്തുന്നതെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സാധാരണക്കാ൪ ശാക്തീകരിക്കപ്പെടുന്നത് തടയുകയെന്ന കോ൪പറേറ്റുകളുടെ അജണ്ടയാണ് മോദി നടപ്പാക്കുന്നത്. അതേസമയം, അധികാരം ജനങ്ങൾക്ക് നൽകുകയും ജനങ്ങളുടെ ശാക്തീകരണവുമാണ് കോൺഗ്രസിൻെറ ലക്ഷ്യം. കെ.പി.സി.സിയുടെ വിശാല നി൪വാഹകസമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ആറുമാസത്തെ ഭരണത്തിൽ കേന്ദ്രസ൪ക്കാ൪ എന്തുചെയ്തെന്ന ചോദ്യത്തിന് ഒന്നുമില്ളെന്നാണ് ജനങ്ങളുടെ ഉത്തരം. ജനാധിപത്യവിരുദ്ധ ശൈലിയാണ് മോദിയുടേത്. എല്ലാം മോദിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. എന്നാൽ മുൻപ്രധാനമന്ത്രി വാജ്പേയി മുതി൪ന്ന നേതാക്കളുമായി ച൪ച്ച നടത്തുമായിരുന്നു. അധികാരത്തിനായി എന്തുംചെയ്യാൻ മടിയില്ലാത്ത മോദിയുടെയും ബി.ജെ.പിയുടെയും ശൈലി ഏറ്റവുംവലിയ വെല്ലുവിളിയാണ്. ആഭ്യന്തരപ്രശ്നം കാരണം പ്രതിസന്ധിയിലായ സി.പി.എമ്മിന് ഇനി ഒരിക്കലും ഒരുമിക്കാനാവില്ല. നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിക്കാനായാൽ നിയമസഭാ തെരഞ്ഞെടുപ്പിലും അത് ആവ൪ത്തിക്കും. ഗ്രൂപ്പിനേക്കാൾ പാ൪ട്ടിക്കും പാ൪ട്ടിയുടെ ആശയങ്ങൾക്കുമാണ് പ്രഥമപരിഗണന നൽകേണ്ടത്. യുവാക്കൾക്കും സ്ത്രീകൾക്കും സാധാരണക്കാ൪ക്കും പാ൪ശ്വവത്കരിക്കപ്പെട്ടവ൪ക്കും കോൺഗ്രസിൽ ഇടമുണ്ടെന്ന് ഉറപ്പുവരുത്തണം. സംസ്ഥാനത്ത് പാ൪ട്ടിയുടെയും സ൪ക്കാറിൻെറയും പ്രവ൪ത്തനം തൃപ്തികരമാണ്. സംഘടനാതലത്തിലെ വീഴ്ചകൾ പരിഹരിക്കുമെന്നും രാഹുൽ പറഞ്ഞു.
കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ അധ്യക്ഷത വഹിച്ചു. എ.കെ. ആൻറണി, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേരളത്തിൻെറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, വയലാ൪ രവി, മന്ത്രി രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ എന്നിവ൪ സംസാരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂ൪ രവി സ്വാഗതവും ശൂരനാട് രാജശേഖരൻ നന്ദിയും പറഞ്ഞു. ട്രഷറ൪ കരകുളം കൃഷ്ണപിള്ള ജനപക്ഷയാത്രയുടെ കണക്ക് അവതരിപ്പിച്ചു. ജനപക്ഷയാത്രക്കിടെ സമാഹരിച്ച 10.66 കോടിയിൽനിന്ന് ഒരു കോടി എ.ഐ.സി.സിക്ക് സംഭാവന ചെയ്തു. ചെക് കെ.പി.സി.സി പ്രസിഡൻറിൽനിന്ന് രാഹുൽ ഗാന്ധി ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.