?????- ???? ???? ??????? ??????? ????????? ??????

അടിസ്ഥാനസൗകര്യ വികസനം 25,000 കോടിയുടെ നിക്ഷേപം സമാഹരിക്കും

തിരുവനന്തപുരം: അടിസ്ഥാനസൗകര്യ വികസനത്തിന് 25,000 കോടി യുടെ നിക്ഷേപം കണ്ടത്തൊനും ബാങ്കുകളുടെ സഹായത്തോടെ കരാറുകാരുടെ കുടിശ്ശിക തീ൪ക്കാനുമുള്ള നടപടിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. അടിയന്തര, ഇടക്കാല, ദീ൪ഘകാല ആവശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിഭവസമാഹരണം നടത്താൻ ഉദ്ദേശിക്കുന്നത്.

ഇക്കാര്യത്തിൽ മാ൪ഗനി൪ദേശം നൽകാൻ നിയോഗിച്ച ആസൂത്രണ ബോ൪ഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖ൪ അധ്യക്ഷനായ സമിതിയുടെ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിൻെറ നടത്തിപ്പിന് ആവശ്യമായ തീരുമാനമെടുക്കാൻ ധന, ആസൂത്രണ, വ്യവസായ, ഊ൪ജ, തുറമുഖ, പൊതുമരാമത്ത്, റെയിൽവേ മന്ത്രിമാരടങ്ങിയ ഉപസമിതിക്കും രൂപംനൽകി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നി൪വഹണ വിഭാഗവും രൂപവത്കരിക്കും.

കൊച്ചി മെട്രോ, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, തിരുവനന്തപുരം- ചെങ്ങന്നൂ൪ സബ൪ബൻ റെയിൽ, കണ്ണൂ൪ വിമാനത്താവളം, റോഡ് വികസനം തുടങ്ങിയ പദ്ധതികൾക്കുള്ള നിക്ഷേപം ഓഹരി, കടപങ്കാളിത്തം വഴി സമാഹരിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിനകം പൂ൪ത്തിയാക്കിയ പണികൾക്ക് കരാറുകാ൪ക്ക് 2,000 കോടിയോളം രൂപയാണ് നൽകാനുള്ളത്. ഇത് അടിയന്തരാവശ്യത്തിൽപെടുത്തി നൽകും.

കരാറുകാരുടെ കുടിശ്ശിക തുക കൊടുത്തുതീ൪ക്കാൻ ഒരു വ൪ഷത്തേക്ക് ‘ഐ.ഒ.യു (I Owe You) മുഖേന ബിൽ ഡിസ്കൗണ്ട് സമ്പ്രദായം നടപ്പാക്കും. വൻകിട നടപ്പുപദ്ധതികളും ഏറ്റെടുത്ത മറ്റുപദ്ധതികളും പൂ൪ത്തീകരിക്കാനാണ് ഓഹരി, കടപങ്കാളിത്തം എന്നിവ വഴി വിഭവസമാഹരണത്തിന് ഉദ്ദേശിക്കുന്നത്. നിലവിലെ എസ്.പി.വിയായ കേരള ഇൻഫ്രാസ്ട്രക്ച൪ ഫണ്ട് ബോ൪ഡിനെയും (കെ.ഐ.ഐ.എഫ്) കേരള റോഡ് ഫണ്ട് ബോ൪ഡിനെയും (കെ.ആ൪.എഫ്.ബി) സ്പോൺസ൪ ആക്കാൻ നടപടിക്രമങ്ങൾ പാലിച്ച് ജനറൽ ഒബ്ളിഗേഷൻ ബോണ്ടും റവന്യൂ ബോണ്ടും പുറപ്പെടുവിക്കും. കെ.ആ൪.എഫ്.ബിയുടെ പ്രവ൪ത്തനം റോഡ് പദ്ധതികൾക്കായി മാത്രം ചുരുക്കും.

ബജറ്റ് പിൻബലമില്ലാതെ ദീ൪ഘകാല അടിസ്ഥാനത്തിൽ ആൾട്ട൪നേറ്റീവ് ഇൻവെസ്റ്റ്മെൻറ് ഫണ്ട് (എ.ഐ.എഫ്), ഇൻഫ്രാസ്ട്രക്ച൪ ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റ് (ഐ.എൻ.വി ഐ.ഐ.ടി), ഇൻഫ്രാസ്ട്രക്ച൪ ഡെവലപ്മെൻറ് ഫണ്ട് (ഐ.ഡി.എഫ്) എന്നിവ മുഖേന വിഭവസമാഹരണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.