ആലപ്പുഴയില്‍ സി.പി.എം വിഭാഗീയത പ്രവണത ^ചന്ദ്രബാബു

ചേ൪ത്തല: ആലപ്പുഴ സി.പി.എമ്മിലെ പ്രാദേശിക തലത്തിൽ വിഭാഗീയ പ്രവണതകൾ നിലനിൽക്കുന്നതായി പാ൪ട്ടി ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബു. വിഭാഗീയത പ്രവ൪ത്തനങ്ങളുണ്ടായി എന്ന ആരോപണം സംസ്ഥാന സമ്മേളനത്തിനു ശേഷം പാ൪ട്ടി പരിശോധിക്കുമെന്നും ചന്ദ്രബാബു പറഞ്ഞു.

കണ്ണാ൪ക്കാട് പി. കൃഷ്ണപിള്ള സ്മാരകം തക൪ത്ത കേസിലെ പ്രതികളുമായി തനിക്കൊരു ബന്ധവുമില്ല. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.