കുമളി: മുല്ലപ്പെരിയാ൪ അണക്കെട്ടിൽ തിങ്കളാഴ്ച ഉന്നതതല സമിതി നടത്തുമെന്ന് അറിയിച്ച സന്ദ൪ശനം അനിശ്ചിതത്വത്തിലായി. സന്ദ൪ശനം സംബന്ധിച്ച് സമിതി ചെയ൪മാൻെറ അറിയിപ്പുകളൊന്നും ലഭിക്കാത്തതിനാൽ വരും ദിവസങ്ങളിലൊന്നും സന്ദ൪ശനത്തിന് സാധ്യതയില്ളെന്നാണ് വിവരം. നവംബ൪ 24ന് അണക്കെട്ടിൽ 140.90 അടി ജലം ഉണ്ടായിരുന്ന ഘട്ടത്തിലാണ് ഉന്നതാധികാര സമിതി അണക്കെട്ട് സന്ദ൪ശിച്ചത്. ജലനിരപ്പ് 142 ലേക്ക് ഉയ൪ന്നിട്ടും അണക്കെട്ട് സുരക്ഷിതമാണെന്ന ചെയ൪മാൻ എൽ.എ.വി. നാഥൻെറ പ്രഖ്യാപനത്തിനെതിരെ കേരളം ശക്തമായി പ്രതിഷേധിച്ചിരുന്നു. ചെയ൪മാൻ തമിഴ്നാട് പക്ഷം ചേ൪ന്നെന്ന് വ്യാപകമായി ആക്ഷേപം ഉയ൪ന്നതിന് പിന്നാലെയാണ് സന്ദ൪ശനവും അനിശ്ചിതത്വത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.