മഞ്ചേരി: മുസ്ലിംകളുടെ മതവിശ്വാസത്തെ ആ൪ക്കും വിലയ്ക്കെടുക്കാൻ കഴിയില്ളെന്നും മതപരിവ൪ത്തനം മേളകൾ സംഘടിപ്പിച്ചും പ്രലോഭിപ്പിച്ചും നടത്തേണ്ടതല്ളെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്ക൪ മുസ്ലിയാ൪ പറഞ്ഞു. എസ്.വൈ.എസ് 60ാം വാ൪ഷിക സമ്മേളനത്തോടനുബന്ധിച്ച് മഞ്ചേരിയിൽ നടന്ന സ്വഫ്വ പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘സമ൪പ്പിത യൗവനം സാ൪ഥക മുന്നേറ്റം’ സന്ദേശത്തിൽ ഫെബ്രുവരി 27, 28, മാ൪ച്ച് ഒന്ന് ദിവസങ്ങളിൽ മലപ്പുറം താജുൽ ഉലമ നഗറിൽ നടക്കുന്ന എസ്.വൈ.എസ് 60ാം വാ൪ഷിക സമ്മേളനത്തിൻെറ ഭാഗമായാണ് മഞ്ചേരിയിൽ 5000 സ്വഫ്വ അംഗങ്ങൾ പങ്കെടുത്ത റാലി നടന്നത്. കച്ചേരിപ്പടി ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് റാലി തുടങ്ങി. അലി ബാഫഖി തങ്ങൾ പ്രാ൪ഥന നടത്തി. പൊന്മള അബ്ദുൽ ഖാദി൪ മുസ്ലിയാ൪ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.