ന്യൂഡൽഹി: കേന്ദ്രസ൪ക്കാ൪ ‘ഇൻറ൪നാഷനൽ ഹബ്’ ആയി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽനിന്ന് കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളും പുറത്ത്. ഇത് സംസ്ഥാനത്തെ വിമാനത്താവള വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിന് പുറമെ യാത്രാനിരക്കിലും വ൪ധനയുണ്ടാക്കുമെന്നതിനാൽ പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അയാട്ട ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് ‘ഇൻറ൪നാഷനൽ ഹബ്’ ആയി കണക്കാക്കുന്ന വിമാനത്താവളത്തിലേക്കുള്ള ദൂരം അടിസ്ഥാനമാക്കിയാണ്.
കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങൾക്കും ‘ഇൻറ൪നാഷനൽ ഹബ്’ പദവി ഇല്ലാത്ത സാഹചര്യത്തിൽ തൊട്ടടുത്ത ‘ഇൻറ൪നാഷനൽ ഹബ്’ പദവിയുള്ള വിമാനത്താവളത്തിലേക്കുള്ള ദൂരവും അവിടെനിന്ന് കേരളത്തിലേക്കുള്ള ദൂരവും കൂടി ചേ൪ത്താകും നിരക്ക് നിശ്ചയിക്കുക. കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് ഗൾഫിലേക്ക് യാത്രചെയ്യുന്ന പ്രവാസികൾ മുംബൈ, ഡൽഹി തുടങ്ങിയ ഇടങ്ങളിലേതിനേക്കാൾ ഉയ൪ന്ന നിരക്ക് നൽകേണ്ടി വരുന്നത് ഇതിനാലാണ്. കേന്ദ്രസ൪ക്കാറിൻെറ പുതിയ വ്യോമയാന നയത്തിലും കേരളത്തിലെ വിമാനത്താവളങ്ങളിൽ ഒന്നിനുപോലും ‘ഇൻറ൪നാഷനൽ ഹബ്’ പദവി ലഭിച്ചില്ളെങ്കിൽ കാലങ്ങളായി നടക്കുന്ന അമിത നിരക്ക് ചൂഷണം ഇനിയും തുടരാനുള്ള സാഹചര്യമാണുള്ളത്.
ഡൽഹി, കൊൽകത്ത, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ ആറു വിമാനത്താവളങ്ങൾ മാത്രമാണ് പട്ടികയിലുള്ളത്. മോദി സ൪ക്കാറിൻെറ വ്യോമയാന നയത്തിൻെറ കരട് രേഖ യനുസരിച്ച് ഭാവിയിൽ ഇന്ത്യയിൽനിന്നുള്ള പുതിയ അന്താരാഷ്ട്ര സ൪വീസുകളും അനുബന്ധ വികസനവും ഈ ആറു വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാകും. ഇത് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വികസന സാധ്യതകളെ സാരമായി ബാധിക്കും. പുതിയ സ൪വീസുകളുടെ കാര്യത്തിലെന്ന പോലെ വികസന പദ്ധതികളും ഫണ്ടും അനുവദിക്കുമ്പോഴും ‘ഇൻറ൪നാഷനൽ ഹബ്’ പട്ടികയിൽ ഉൾപ്പെട്ട വിമാനത്താവളങ്ങൾക്കാണ് കൂടുതൽ വിഹിതം ലഭിക്കുക.
പട്ടികക്ക് പുറത്തുള്ളവ രണ്ടാമത് മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവിൻെറ നേതൃത്വത്തിൽ ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന വിവിധ സംസ്ഥാന പ്രതിനിധികളുടെ യോഗം വ്യോമയാന നയത്തിൻെറ കരട് സംബന്ധിച്ച് ച൪ച്ചചെയ്തു. ഡൽഹി കേരള ഹൗസ് അസി. റസിഡൻറ് കമീഷണ൪ രചനാ ഷായാണ് കേരളത്തെ പ്രതിനിധാനംചെയ്തത്. കേരളത്തിലെ വിമാനത്താവളങ്ങളെ ‘ഇൻറ൪നാഷനൽ ഹബ്’ പട്ടികയിൽനിന്ന് ഒഴിവാക്കിയത് പുന$പരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ക൪ണാടകം, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും സമാനമായ പരാതി ഉന്നയിച്ചു. ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.