മുഹമ്മദ് ഇര്‍ഷാദ്

നോട്ടുനിരോധനത്തിന്‍െറ ദുരിതങ്ങളെക്കുറിച്ചുള്ള കെ. മുഹമ്മദ് ഇര്‍ഷാദിന്‍െറ അറബിഗാനം വിധികര്‍ത്താക്കളെയും മാറിച്ചിന്തിക്കാന്‍ അനുവദിച്ചില്ല. സമകാലിക വിഷയങ്ങളെ ശബ്ദസൗകുമാര്യത്തോടെ അവതരിപ്പിച്ചപ്പോള്‍ എച്ച്.എസ് ആണ്‍കുട്ടികളുടെ അറബി ഗാനത്തില്‍  പി.എച്ച്.എസ്.എസ് പന്തല്ലൂരിലെ ഈ  ഒമ്പതാംക്ളാസ് വിദ്യാര്‍ഥി ഒന്നാമനായി.

പണത്തിനായി ക്യൂനില്‍ക്കുന്നവരുടെയും പണം പിന്‍വലിക്കാനാവാതെ നട്ടംതിരിയുന്നവരുടെയും കച്ചവടവും കൃഷിയും കഷ്ടത്തിലായവരുടെയും ദുരിതങ്ങള്‍ വരികളില്‍ നിറഞ്ഞുനിന്നു. എ.എച്ച്. മുടിക്കോടാണ് പാട്ട് എഴുതിയത്. പിതൃസഹോദരനായ ഹനീഫ മുടിക്കോടാണ് പരിശീലനം നല്‍കിയത്.

പന്തല്ലൂര്‍ മുടിക്കോട് കച്ചക്കാരന്‍ വീട്ടില്‍ അബ്ദുല്‍ മന്‍സൂറിന്‍െറയും റജീനയുടെയും മകനാണ്.  മാപ്പിളപ്പാട്ടില്‍ രണ്ടാംസ്ഥാനവും മുഹമ്മദ് ഇര്‍ഷാദിനാണ്.

Tags:    
News Summary - mohammed irshad in state school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.