ചി​ക്ക​ന് കൂ​ടി​യാ​ൽ ഉ​ട​നെ ബി​രി​യാ​ണി​ക്ക് കൂ​ടും; വി​ല കു​റ​ഞ്ഞാ​ൽ കു​റ​യി​ല്ല

ചെറുവത്തൂർ: ചിക്കന് വില കൂടിയാൽ ഉടനെ ബിരിയാണിക്ക് വിലകൂടുന്ന പ്രതിഭാസം തുടരുകയാണ്. അതേസമയം, ചിക്കന് വില കുറഞ്ഞാൽ ബിരിയാണിക്ക് വില കുറക്കുന്നുമില്ല. ഇത് ചെറുവത്തൂർ, കാലിക്കടവ് ടൗണുകളിലെ ചില ഹോട്ടലുകളുടെ രീതിയാണ്.

ഒരുവർഷം മുമ്പ് 120 രൂപക്ക് ബിരിയാണി നൽകിയ കാലിക്കടവിലെ ഹോട്ടലിൽ ഇപ്പോൾ വില 160 രൂപയാണ്. കോഴിയുടെ വില കൂടുന്നതിനനുസരിച്ച് ഒരു ചർച്ചയുമില്ലാതെ വില കൂട്ടുകയാണ്. ഇത് ചോദ്യംചെയ്തവരോട് വേണമെങ്കിൽ കഴിച്ചാൽ മതിയെന്നതാണ് മറുപടി. ചില്ലി ചിക്കൻ, മീൻ പൊരിച്ചത് എന്നിവക്കെല്ലാം ദിനേന വില കൂടുന്നുണ്ട്. പല ഹോട്ടലുകളിൽ ഒരേ ആഹാര സാധനത്തിന് പലതാണ് വില.

ചോദിക്കാനും പറയാനും ആളില്ലെന്ന സാഹചര്യം മുതലെടുത്ത് ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് ഇക്കൂട്ടർ. വിളമ്പുന്ന അളവിൽ വ്യത്യാസം വരുത്തി വില കൂട്ടാത്ത കച്ചവടക്കാരും ചെറുവത്തൂരിന്റെ പരിസരപ്രദേശങ്ങളിലുണ്ട്. പച്ചക്കറിക്കും മറ്റ് ഭക്ഷണസാധനങ്ങൾക്കും ദിനേന വില കയറുമ്പോൾ പിടിച്ചുനിൽക്കാൻ വില കൂട്ടുകയല്ലാതെ മറ്റ് നിവൃത്തിയില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.

Tags:    
News Summary - Chiken biriyani price Hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.