ഇൗ കൊച്ചി നഗരത്തിൽ പെരുന്നാളിെൻറ തലേന്നുപോലും ഒരോളമില്ല. അതങ്ങ് കണ്ണൂര്. പെരുന്നാളിന് രണ്ടുമൂന്ന് ദിവസം മുമ്പ് തന്നെ തെരുവുകളും വീടുകളും അണിഞ്ഞൊരുങ്ങിയിട്ടുണ്ടാവും. വഴിനിറയെ തോരണങ്ങളും വെളിച്ചവും. ഇന്നു ഏറ്റവും മിസ് ചെയ്യുന്നതും ആ കാലമാണ്. ഇപ്പോള്‍ രണ്ടുമൂന്ന് വര്‍ഷമായി കൊച്ചി മരടിലെ വീട്ടിലാണ് പെരുന്നാള്‍ ആഘോഷങ്ങള്‍. ചെറുതായിരിക്കുമ്പോള്‍ കുറേ സക്കാത്തൊക്കെ കിട്ടുമായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ എങ്ങിനെയെങ്കിലും വലുതായാല്‍ മതിയായിയിരുന്നു എന്നായിരുന്നു ചിന്ത. വലിയ ചുരിദാറൊക്കെ ധരിക്കാമെന്ന ആഗ്രഹം. ഇപ്പോൾ വീണ്ടും കുട്ടിയായിരുന്നാൽ മതിയെന്നു തോന്നുന്നു. അന്ന് ഡാഡിയും മമ്മിയും മാത്രമല്ല ബന്ധുക്കളൊക്കെ വസ്ത്രം വാങ്ങിത്തരുമായിരുന്നു. സ്നേഹത്തിെൻറ മണവും നിറവുമുള്ള കുപ്പായങ്ങൾ.
ബിരിയാണി വിട്ടൊരു കളിയില്ല
എത്രതിരക്കായാലും പെരുന്നാളിന് വീട്ടിലേക്ക് ഓടിത്തെിയിരിക്കും. ഏത് സിനിമയുടെ ഷൂട്ടിങ്ങ് നടക്കുകയാണെങ്കിലും ഞാന്‍ മുന്‍കൂറായി ഇക്കാര്യം പറഞ്ഞുവെക്കും. പെരുന്നാളിന് അഞ്ചുദിവസം മുമ്പെങ്കിലും വീട്ടില്‍ ഹാജരാകുംഎത്ര ദൂരെ ആണെങ്കിലും നഷ്ടപ്പെടാത്ത ഒന്നാണ് കണ്ണൂരിന്‍െറ ഭക്ഷണം. വീട്ടില്‍ അന്നും ഇന്നും കണ്ണൂര്‍ ശൈലിയില്‍ തന്നെ പാചകം. അവിടുത്തെ എല്ലാ പെരുന്നാള്‍ സ്പെഷല്‍ വിഭവങ്ങളും വീട്ടിലും ഉണ്ടാക്കും. പെരുന്നാളിന് ബിരിയാണി തന്നെയാണ് താരം. ഭക്ഷണ കാര്യത്തില്‍ ഇന്നുവരെ കണ്ണൂരിനെ മിസ് ചെയ്യേണ്ടി വന്നിട്ടില്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം.
കൂടെയുള്ളവരുടെ സന്തോഷമാണ് ഏറ്റവും വലുത്
എല്ലാപെരുന്നാളിനും എന്‍െറ കൂടെ ജോലി ചെയ്യുന്ന നാലോ അഞ്ചോ പേര്‍ക്ക് പുതിയ വസ്ത്രം വാങ്ങിക്കൊടുക്കാറുണ്ട്. വര്‍ഷങ്ങളായി കൂടെയുള്ള ചേച്ചിക്കും മറ്റും മുടങ്ങാതെ ഞാന്‍ തന്നെ പോയി വസ്ത്രം വാങ്ങും. അത് വേറെയാരെയും ഏല്‍പ്പിക്കാറില്ല. അവരുടെ ആത്മസംതൃപ്തിയും സന്തോഷവുമാണ് വലുത്. എനിക്ക് ഇഷ്ടമായത് തെരഞ്ഞെടുക്കുമ്പോള്‍ അത് അവര്‍ക്കും ഇഷ്ടമാകും എന്നാണ് എന്‍െറ വിശ്വാസം. അത് ഇത് വരെ തെറ്റിയിട്ടില്ല.
ബന്ധുക്കളെല്ലാവരും കണ്ണൂരാണ്. ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ എല്ലാവരും ഒത്തുകൂടാനായി ശ്രമിക്കാറുണ്ട്. ചെറിയ പെരുന്നാളിന് അല്ലെങ്കിൽ വലിയ പെരുന്നാളിന് മിക്കവരും ഒന്നിക്കും. മിക്ക വര്‍ഷങ്ങളിലും നോമ്പു സമയത്ത് രണ്ട് ദിവസം കണ്ണൂരില്‍ പോകാറുമുണ്ട്.ഇത്തവണ പെരുന്നാള്‍ ആഘോഷം കൊച്ചിയില്‍ തന്നെയാണ്. ചേച്ചിയും ഭര്‍ത്താവും ഒക്കെയുണ്ട് വീട്ടില്‍. പിന്നെ സഹോദരിമാരുടെ മക്കളുമുണ്ട്. പെരുന്നാളിന്‍െറ അന്ന് പൂര്‍ണമായും വീട്ടില്‍ തന്നെയാകും. ഭക്ഷണം കഴിച്ചും കഥപറഞ്ഞും വിശേഷങ്ങള്‍ പങ്കുവെച്ചും ആ ദിവസം മുഴുവന്‍ തീര്‍ക്കും. അടുത്ത രണ്ടു ദിവസം എല്ലാവരും കൂടെ രാവിലെ തന്നെ പുറത്തിറങ്ങും. മുഴുവന്‍ കറക്കമായിരിക്കും. സിനിമ കാണലും മറ്റുമായി രണ്ടു ദിവസം അടിപൊളിയാക്കും. ശരിക്കും ഒരു പുതുഅനുഭവമായിരിക്കും. അത് കഴിഞ്ഞാല്‍ വീണ്ടും തിരക്കുകളിലേക്ക്.. ജൂലൈ മൂന്നിന് പുതിയ പടത്തിന്‍െറ ഷൂട്ട് തുടങ്ങും. തമിഴിലും തെലുങ്കിലുമായി സിനിമ റിലീസിങ്ങിനൊരുങ്ങുന്നുണ്ട്. അങ്ങനെ വീണ്ടും തിരക്കുകളിലേക്ക് മടങ്ങും..
തയാറാക്കിയത് -ലിസി.പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.