ഒാണവും ക്രിസ്മസുമൊക്കെ ഒരുപോലെ ആഘോഷിച്ചിരുന്ന ഒരു വീട്ടിലാണ് ഞാൻ വളർന്നത്.പെരുന്നാളോർമകൾ, കുഞ്ഞുനാളിൽ പക്ഷേ, കുറവാണെനിക്ക്. വിവാഹശേഷം പങ്കാളി ഫഹീമിെൻറ കുടുംബത്തിലെത്തിയപ്പോൾ പെരുന്നാളുകളും നിറങ്ങളാർന്ന് ജീവിതത്തിലേക്ക് കയറിവന്നു. കഴിഞ്ഞ കുറെ വർഷങ്ങൾ സൗദി അറേബ്യയിലായിരുന്നു എെൻറ ജീവിതം. നാട്ടിലായിരുന്നപ്പോൾ എത്രയോ അപരിചിതമായിരുന്ന ‘നോമ്പുകാലം’ എന്ന അനുഭവം അതിെൻറ വിശുദ്ധിയോടൊപ്പംതന്നെ എത്രയോ ഉൗർജദായകവും ഉത്സാഹഭരിതവുമാെണന്ന് സൗദി ജീവിതമാണ് മനസ്സിലാക്കിത്തന്നത്. പെെട്ടന്നു ഉണർന്നുവരുന്ന തെരുവുകൾ, ആഘോഷങ്ങളിൽ തിളങ്ങുന്ന രാത്രികൾ, എവിടെയോ പോയിമറയുന്ന ഉറക്കവും ക്ഷീണവും കാറ്റുപോലൊഴുകിത്തീരുന്ന നോമ്പുനേരങ്ങൾ, സമോസത്തോലുകളുടെ മദഗന്ധം. ജോലിചെയ്തിരുന്ന സ്കൂളിൽ എല്ലാവരും നോെമ്പടുത്തിരുന്നു. പുറത്തിറങ്ങിയാൽ ആരും ഭക്ഷണം കഴിക്കരുത് എന്ന ഒരു അലിഖിത നിയമം ഉണ്ടായിരുന്നെന്ന് തോന്നുന്നു. സൗദിയിലെ കർശന വ്യവസ്ഥകളോടുള്ള ഭയത്തിലുപരി നോെമ്പടുക്കുന്നവരോടുള്ള ഒത്തുനിൽക്കലും ബഹുമാനവുമായാണ് മിക്ക അമുസ്ലിംകളും പുറത്തിറങ്ങിയാൽ ഭക്ഷണം ഒഴിവാക്കാറ്. അങ്ങനെ ഞാനും നോെമ്പടുക്കാൻ തുടങ്ങി. പലപ്പോഴും അതേൻറതായ രീതികളിലായിരുന്നുവെന്നു മാത്രം. നിയമങ്ങൾ കിറുകൃത്യമായി പാലിച്ചുകൊണ്ടുവേണം നോെമ്പടുക്കലെന്നും അല്ലാത്തതൊന്നും നോമ്പല്ല എന്നും കുടുംബത്തിലുള്ളവർതന്നെ എന്നെ മുഷിപ്പിച്ചു. ഞാൻ മറുപടി പറഞ്ഞില്ല. പുസ്തകങ്ങളിൽ എഴുതിവെക്കപ്പെട്ട നിയന്ത്രിത രേഖകൾക്കുള്ളിൽനിന്നുകൊണ്ട് അവരെടുത്ത നോമ്പുകളേക്കാൾ ഒരുവിധത്തിലും താഴെയല്ല എെൻറ വരകളിൽ ഞാൻ വരഞ്ഞെടുത്ത എെൻറ നോമ്പു പുണ്യങ്ങൾ എന്ന് അന്നും ഇന്നും എനിക്കുറപ്പായിരുന്നു. നോമ്പുതുറക്കായി ഞാൻ ഉത്സാഹങ്ങളുടെ പെരുമഴയിൽ നനഞ്ഞ് അടുക്കളയിൽ ഒാടിനടന്നു പണിയെടുത്തു. പുസ്തകങ്ങളിൽ നോക്കി അതുവരെ കേൾക്കുകപോലും ചെയ്യാതിരുന്ന വിഭവങ്ങളുണ്ടാക്കി. അത്രയും ഇഷ്ടത്തോടെ പാചകം ചെയ്ത അവസരങ്ങൾ എെൻറ ജീവിതത്തിൽ പിന്നീടുണ്ടായിട്ടില്ലെന്നു തോന്നുന്നു.
സൗദിയിലെ പുണ്യനഗരമായ മക്കക്കടുത്ത ജിദ്ദയിലാണ് പത്തുവർഷത്തോളം ഞാൻ താമസിച്ചത്. അതുകൊണ്ടുതന്നെ പെരുന്നാളുകൾക്ക് ഉംറ/ഹജ്ജ് സംബന്ധിയായ അതിഥികൾ പതിവായിരുന്നു. ആരുമില്ലെങ്കിൽ ഞങ്ങൾ സുഹൃത്തുക്കളായ ബാച്ചിലേഴ്സിനെ വീട്ടിലേക്കു ക്ഷണിക്കുകയോ അടുത്തുള്ള കസിൻ സഹോദരിയുടെ വീട്ടിലേക്കു പോവുകയോ ചെയ്യും (നിറയെ അതിഥികളുണ്ടായിരുന്ന ഒരു പെരുന്നാളിന് സഹിക്കാനാവാത്ത വയറുവേദനയുമായി കിടന്നുപോയതും പ്ലാൻ ചെയ്തുവെച്ചിരുന്ന ബിരിയാണിയും ഗോതമ്പൽസയും ചിക്കൻ ഫ്രൈയും അയ്യോന്നുള്ള ഒരു സങ്കടമായി ആവിയായിപ്പോയതും ഒാർക്കുന്നു). രാത്രി ജിദ്ദയിലെ ബീച്ചിൽ പെരുന്നാൾ പ്രമാണിച്ച് ചെറിയ മട്ടിലുള്ള വെടിക്കെട്ടുണ്ടാകും. അത് കാണാനെന്ന പേരിൽ വീട്ടിൽനിന്നിറങ്ങുകയും തിക്കിലും തിരക്കിലും കറങ്ങിയടിച്ച് ഒന്നുംകാണാതെ വീട്ടിലേക്കു തിരിച്ചുവരുകയും ചെയ്യും.
സൗദി ജീവിതത്തിെൻറ തുടക്കവും ഒടുക്കവും റിയാദിലായിരുന്നു. അവിടെവെച്ചാണ് മലബാർ മുസ്ലിം കൂട്ടുകുടുംബങ്ങളുടെ നന്മകൾ ഞാനറിഞ്ഞത്. കുടുംബക്കാരും സുഹൃത്തുക്കളും അടങ്ങുന്ന പത്തമ്പതു പേരുടെ ഗ്രൂപ് അന്ന് എല്ലാ വാരാന്ത്യങ്ങളിലും ഫഹീമിെൻറയും കാരണവരുടെയും അമ്മായിയുടെയും വീട്ടിൽ വരും. ഒാണവും വിഷുവും പെരുന്നാളും ഒക്കെ അവിടെ വൻ ആഘോഷങ്ങളായിരുന്നു. എെൻറ ജീവിതത്തിൽ ഞാൻ ചെറുചിരിയോടെയും സ്നേഹത്തോടെയും മാത്രം ഒാർക്കുന്ന വ്യക്തികളിൽ അമ്മായിക്കു മുഖ്യ സ്ഥാനമുണ്ട്. എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോവുന്നതിൽ അവർക്കുള്ള കഴിവും ജീവിതത്തിൽ നേർക്കുനേർ വരുന്ന ഏതു മനുഷ്യരോടും ഒരുപോലെ കാട്ടുന്ന നൈർമല്യവും എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്. പെരുന്നാൾ ദിനങ്ങളിൽ ഭക്ഷണമുണ്ടാക്കാൻ അവരൊരു വെപ്പുകാരനെ ഏൽപിക്കും. സാധാരണയായി വിശേഷദിവസങ്ങളിൽ അടുക്കളയിൽ കിടന്നു കഷ്ടപ്പെടേണ്ടിവരാറുള്ള പെണ്ണുങ്ങൾ, അന്ന് ആധികളില്ലാതെ കിടന്നുറങ്ങുകയും മനസ്സമാധാനത്തോടെ ഒരുങ്ങുകയും വല്ലപ്പോഴുമൊരിക്കലെങ്കിലും വീട്ടിൽ മറ്റുള്ളവർ വെച്ചുവിളമ്പിത്തരുന്നതിെൻറ സുഖം അറിയുകയും ചെയ്യും. എല്ലാവരുമൊരുമിച്ച് അമ്മായിയുടെ ഫ്ലാറ്റിൽ തിന്നും കിസ്സപറഞ്ഞും പെരുന്നാളുകളെ ഏറ്റവും ഉത്സാഹഭരിതമാക്കും.
സൗദി ജീവിതത്തിനിടെ നാട്ടിലുണ്ടായ ചില ഇടവേളകളിൽ നോമ്പും പെരുന്നാളും അത്ര മധുരമില്ലാതെ എന്നെ തേടിയെത്തി. അപ്പോഴൊക്കെ ഞാൻ സൗദിയിലെ നിറപ്പകിട്ടാർന്ന അക്കാലങ്ങളെ വല്ലാതെ മിസ് ചെയ്യുകയും ചെയ്തു. നാട്ടിൽ വന്നാൽ നോെമ്പടുക്കലുകളൊക്കെ കുറവാണ്. പെരുന്നാളിന് എല്ലാവരും ഒന്നിച്ചുണ്ടാവാറുമില്ല. എങ്കിലും ആഘോഷങ്ങളൊക്കെ ഒരുവിധം നടക്കും. നാട്ടിലെ പെരുന്നാളുകളെയാകെ ഇഷ്ടക്കേടോടെ ഒാർക്കാൻ കാരണമായൊരു സംഭവം കുറച്ചു വർഷങ്ങൾക്കുമുമ്പു നടന്നു. എേൻറതു കൂടിയെന്നു ഞാൻ സ്നേഹപൂർവം വിശ്വസിച്ചിരുന്ന ഇടങ്ങളിൽ എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതാണത്. അന്യതാബോധത്തോടെ, അപമാനിതയായി. അത്തവണത്തെ പെരുന്നാളിന് ഒരു നുള്ള് വറ്റുപോലും തിന്നാതെ ഞാൻ എന്നിലേക്കു ചുരുങ്ങി നിശ്ശബ്ദയായി ഇരുന്നു. മനുഷ്യത്വത്തിനുമേലെ മതം എന്നൊരു നിഴലിന് ഏതു നിമിഷം വേണമെങ്കിലും പത്തിവിടർത്തുകയും കറുപ്പിക്കുകയും ചെയ്യാം എന്ന് അന്നത്തെ നിറമില്ലാപ്പെരുന്നാൾ ഇന്നും എന്നെ ഒാർമിപ്പിക്കാറുണ്ട്.
മുറിവുകൾ ക്രമേണ കരിഞ്ഞുപോയി. വടുക്കൾ പക്ഷേ, ഇന്നും മനസ്സിൽ ബാക്കിയുണ്ട്. അതിനെയും മായ്ച്ചുകളയാനാവുംവിധം സ്നേഹച്ചൂടു നിറഞ്ഞ പെരുന്നാളുകൾ ഇനിയും ജീവിതത്തിലേക്ക് കടന്നുവന്നേക്കാം. അറിയില്ല, അങ്ങനെയുണ്ടാവെട്ട എന്നാശിക്കുന്നു. ഇപ്പോൾ സ്ഥിരമായി നാട്ടിലാണ്. ചില ദുരിതങ്ങളിൽനിന്നു കരകയറിയതേ ഉള്ളൂ. ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ ഇത്തവണ നോെമ്പടുക്കലും സാധ്യമായില്ല. നോമ്പുതുറകൾ ഒന്നുപോലും ഉണ്ടായില്ല. പെരുന്നാളടുക്കുന്നു. എല്ലാ കറുത്ത ഒാർമകളെയും അലിയിച്ചുകളയുന്ന ഒരു സൂര്യൻ അന്നെനിക്ക് തുണപോരെട്ട. എെൻറ വീട്ടിൽ, എല്ലാവരുടെയും വീടുകളിൽ നന്മകൾ ഉണ്ടാവെട്ട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.