ജർമനി: ജീവിതത്തിൽ ഇസ്ലാമിക ആശയങ്ങൾ ഉൾകൊള്ളുകയും സമൂഹത്തിൽ ഇസ്ലാമിന്‍റെ സൗന്ദര്യം പ്രകാശിപ്പിക്കുകയും ചെയ്യണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. യൂറോപ്പിലെ മലയാളി മുസ്ലിം കൂട്ടായ്മയായ വെളിച്ചം-സ്ട്രൈവ് യൂറോപ്പ് ജർമനിയിലെ ഹനോവറിൽ ‘തസ്കിയ’ എന്ന പേരിൽ നടത്തിയ കുടുംബ സംഗമം ഓൺലൈനിലൂടെ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ നന്മയുടെ പ്രസരണമാണ് ഇസ്ലാമിക പ്രസ്ഥാനം ലക്ഷ്യം വെക്കുന്നത്. പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ ഏറ്റെടുത്ത് കൊണ്ട് യൂറോപ്പിലുടനീളം ഇസ്ലാമിൻ്റെ സന്ദേശം പ്രചരിപ്പിക്കുകയും നമ്മുടെ ജീവിതം സമൂഹത്തിൽ അനുകരണീയമായ ഒന്നായി മാറ്റുവാനും നാം പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസം നീണ്ട് നിന്ന പരിപാടികൾ വെളിച്ചം-സ്ട്രൈവ് യൂറോപ്പ് ഏരിയ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അർഷദ്, നദീം മൊയ്തു, അബ്ദുസ്സുബ്ഹാൻ, മുഹമ്മദ് മന്നു, അഹമ്മദ് ഫർസീൻ, ഫാത്തിമ്മ അബ്ദുൾ റസാഖ്, റമീസ് കീത്തടത്ത്, ജിയാദ് ഹുസൈൻ, ഷാഹിദ് ഇഖ്ബാൽ, സഫ് വാൻ അർഷദ്, ഷാഹിർ കെ, റമീസുദ്ദീൻ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. പരിപാടിയിൽ ഫലസ്തീനു ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും വർത്തമാന ഇന്ത്യയുടെ മതേതരത്ത്വം എന്ന വിഷയത്തിലും പ്രമേയങ്ങൾ അവതരിപ്പിച്ചു. ഫ്രാൻസ്, ജർമനി, പോളണ്ട്, നെതർലാൻഡ്, ഓസ്ട്രിയ, ഹങ്കറി, സ്വിറ്റ്സർലാഡ്, മാൾട്ട, ബെൽജിയം, സ്വീഡൻ തുടങ്ങിയിടങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ പരിപാടിയിൽ സംബന്ധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.