യു.കെ യുടെ ചരിത്രത്തിലാദ്യമായി കോഴിക്കോട്ടുകാർ `നമ്മുടെ കോഴിക്കോട്'എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു . പരിപാടി സാഹിത്യകാരൻ എം.എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്തു. മാഞ്ചസ്റ്റർ, സ്കോർട്ട്ലൻഡ്, ലിവർപൂൾ, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിലെ കോഴിക്കോട്ടുകാരുടെ സംഗമത്തിൽ അറുനൂറോളം പേർ പങ്കെടുത്തു. കോഴിക്കോടിന്റെ തനത് രുചിയുള്ള പലഹാരങ്ങളും ബിരിയാണിയും മാപ്പിളപ്പാട്ടും നൃത്തരൂപങ്ങളും വടം വലിയും സംഗമത്തിെ ൻറ ഭാഗമായി നടന്നു.
രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച് വൈകീട്ട് ഏഴു മണിവരെ നീണ്ടുനിന്ന സംഗമത്തിനു പിന്നിൽ ഡൽബെർട്.അക്വിബ്, റിയാസ് എന്നിവരാണുള്ളത്. കോഴിക്കോട്ടെ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്ന പ്രവർത്തനങ്ങളാണ് ഭാവിയിൽ നടത്താൻ ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് മുഹമ്മദ് കേളോത്ത് പറഞ്ഞു. പരിപാടിക്ക് മുഹമ്മദ് കേളോത്ത് സ്വാഗവും ഡോ. മിഥുൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.