ജിദ്ദ: സൗദിയിലെയും നാട്ടിലെയും അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ പ്രസിഡന്റും പ്രവാസി വ്യവസായിയുമായ മലപ്പുറം കണ്ണമംഗലം സ്വദേശി ആലുങ്ങൽ മുഹമ്മദിന്റെ മാതാവും പരേതനായ ആലുങ്ങൽ അയമു ഹാജിയുടെ ഭാര്യയുമായ കാബ്രൻ ഇത്താച്ചുമ്മ (82) ജിദ്ദയിൽ നിര്യാതയായി.
ഏതാനും മാസങ്ങളായി മക്കളുടെ കൂടെ ജിദ്ദയിൽ താമസിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് അസുഖ ബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു മരണം. ആലുങ്ങൾ മുഹമ്മദിന് പുറമെ ജിദ്ദയിലുള്ള അബ്ദുൽ കാദർ, അബ്ദുൽ റസാഖ്, അബ്ദുൽ ഗഫൂർ, അബ്ദുൽ ജലീൽ, അബ്ദുൽ റഷീദ് എന്നിവരും നാട്ടിലുള്ള അഹമ്മദ് കുട്ടി, ഫാത്തിമ (കാടപ്പടി), പരേതനായ കുഞ്ഞീദ് എന്നിവരും മക്കളാണ്.
മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് വ്യാഴാഴ്ച ളുഹർ നമസ്കാരാനന്തരം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.