അങ്കമാലി: സുഹൃത്തുമായി സഞ്ചരിക്കുന്നതിനിടെ ബൈക്കപകടത്തിൽ 17കാരൻ മരിച്ചു. അങ്കമാലി തുറവൂർ ഉതുപ്പുകവല മേനാച്ചേരി വീട്ടിൽ എൽദോയുടെ മകൻ ഷോണാണ് (17) മരിച്ചത്. ഒപ്പം സഞ്ചരിച്ച തുറവൂർ ചുണ്ടനായി വീട്ടിൽ ജിതിന് (18) സാരമായി പരിക്കേറ്റു. ഇയാളെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുറവൂർ-മഞ്ഞപ്ര റോഡിൽ കോഴികുളത്തിന് സമീപം വ്യാഴാഴ്ച വൈകീട്ട് 5.45നായിരുന്നു അപകടം. ഷോണിന്‍റെ വീട്ടിൽനിന്ന് ഏകദേശം 300 മീറ്റർ ദൂരത്താണ് അപകടം.
പെട്രോൾ അടിച്ച ശേഷം തുറവൂർ കവലയിലേക്ക് വരുമ്പോൾ എതിർ ദിശയിൽനിന്ന് വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായതെന്നും കാർ നിർത്താതെ പോയതായും നാട്ടുകാർ പറയുന്നു.
എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു വരികയാണ്.
മരിച്ച ഷോൺ അങ്കമാലി ഡീപോൾ സ്‌കൂളിലെ പ്ലസ്വൺ വിദ്യാർഥിയാണ്. മാതാവ്: സിബി. സഹോദരൻ: ഡോൺ. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.