ഛത്തിസ്ഗഢിൽ ഗുഡ്‌സ് വാഹനം മറിഞ്ഞ് 18 പേർ മരിച്ചു

ക​വാ​ർ​ധ: മി​നി ഗു​ഡ്‌​സ് വാ​ഹ​നം മ​റി​ഞ്ഞ് 17 സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നും മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഛത്തി​സ്ഗ​ഠി​ലെ ക​ബീ​ർ​ധാം ജി​ല്ല​യി​ലെ ബ​ഹ്‌​പാ​നി ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള ബ​ഞ്ചാ​രി ഘ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 1.45നാ​ണ് അ​പ​ക​ടം. കാ​ട്ടി​ൽ നി​ന്ന് ബീ​ഡി നി​ർ​മാ​ണ​ത്തി​നു​ള്ള തെ​ണ്ടു ഇ​ല പ​റി​ച്ച ശേ​ഷം മ​ട​ങ്ങി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ച​ര​ക്ക് വാ​ഹ​നം റോ​ഡി​ൽ​നി​ന്ന് തെ​ന്നി​മാ​റി താ​ഴേ​ക്ക് വീ​ഴു​ക​യും താ​ഴ്‌​വ​ര​യി​ലെ റോ​ഡി​ൽ പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. 12 സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ഞ്ച് സ്ത്രീ​ക​ൾ ആ​ശു​പ​ത്രി​യി​ലും മ​രി​ച്ചെ​ന്ന് ക​ബീ​ർ​ധാം പൊ​ലീ​സ് സൂ​പ്ര​ണ്ട് അ​ഭി​ഷേ​ക് പ​ല്ല​വ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ നാ​ലു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ഷ്ണു ദേ​വ് സാ​യി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - 18 killed as mini goods vehicle plunges into valley in Chhattisgarh's Kabirdham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.