മദ്യപിച്ചുണ്ടായ തർക്കത്തിനിടെ മർദനമേറ്റ 39കാരന് ദാരുണാന്ത്യം

പാലക്കാട്: മദ്യപിച്ചുണ്ടായ തർക്കത്തിനിടെ 39 കാരൻ മർദനമേറ്റു മരിച്ചു. കടമ്പിടി പാഴിയോട്ടിൽ രതീഷ് (39) ആണ് മരിച്ചത്. പാലക്കാട് ചിറ്റിലഞ്ചേരിയിലാണ് സംഭവം നടന്നത്.

പാഴിയോട് നൂൽനൂൽപ്പ് കേന്ദ്രത്തിനു മുന്നിൽ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് മർദനം നടന്നത്. ഇതുമായി ബന്ധപ്പെട്ട് മരിച്ച യുവാവിന്റെ അയൽവാസിയായ നൗഫലിനെ (32) ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - A 39-year-old man who was beaten up during a drunken dispute met a tragic end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.