കിണർ തേവുന്നതിനിടെ അച്​ഛനും മകനും ശ്വാസംമുട്ടി മരിച്ചു

മാത്തൂർ (പാലക്കാട്​): കിണർ തേവുന്നതിനിടെ ശ്വാസംമുട്ടിയ അച്​ഛനും മകനും മരിച്ചു. മാത്തൂർ പതിമൂന്നുമൂച്ചി പൊടിക്കുളങ്ങരയിലെ രാമചന്ദ്രൻ (55), മകൻ ശ്രീഹരി (22) എന്നിവരാണ്​ മരിച്ചത്​.

ഞായറാഴ്​ച വൈകീട്ട്​ ആറേകാലോടെയാണ്​ സംഭവം. വീട്ടുകിണർ തേവാൻ ഇറങ്ങിയതായിരുന്നു രാമചന്ദ്രൻ. ശ്വാസംമുട്ടി കുഴഞ്ഞുവീണ പിതാവിനെ രക്ഷിക്കാനായി ശ്രീഹരിയും ഇറങ്ങി. ശ്രീഹരിയും കുഴഞ്ഞുവീണ്​ മരിക്കുകയായിരുന്നു.

Tags:    
News Summary - A father and son suffocated to death while digging a well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.