തൃപ്രയാർ: വഴക്ക് കേട്ട് അന്വേഷിക്കാൻ പോയയാൾ അയൽവാസിയുടെ കുത്തേറ്റ് മരിച്ചു. ഏങ്ങണ്ടിയൂർ ആശാൻ റോഡ് വലാപുരയ്ക്കൽ അപ്പുവിെൻറ മകൻ ജോഷിയാണ് (51) കൊല്ലപ്പെട്ടത്. വലപ്പാട് കോതകുളം പടിഞ്ഞാറ് ഇല്ലിക്കുഴിയിൽ വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പുതുവീട്ടിൽ സനതിനെ പൊലീസ് തെരയുന്നു.
സുഖമില്ലാത്ത ഭാര്യയുടെ വിവരം അറിയാനായി ജോഷി ഭാര്യവീട്ടിൽ എത്തിയതായിരുന്നു. ഈസമയം സനതിെൻറ വീട്ടിൽ വഴക്കു കേട്ട് അന്വേഷിക്കാൻ പോയി. കാര്യം തിരക്കിയ ജോഷിയെ സനത് കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണെന്നും നിരവധി കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്നും പൊലീസ് പറഞ്ഞു. മരിച്ച ജോഷിയുടെ ഭാര്യ ബിന്ദു. മക്കൾ: ഹരി, ഹരിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.