പന്തളം : അപകട പരമ്പര സൃഷ്ടിച്ച ജീപ്പ് ഇടിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസിൽ ഓഫീസ് അറ്റൻഡ് കൊല്ലം, കൈപ്പറ്റ, ചിതര, സീനത്ത് മൻസിൽ, എസ്. സലീമിെൻറ മകൻ മിലാസ് ഖാൻ(24) യാണ് ബുധനാഴ്ച രാവിലെ മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 9.30ഓടെ എം .സി റോഡിൽ കുരമ്പാല , പാറമുക്ക് ജംഗ്ഷനിൽ കാറിലും രണ്ട് സ്കൂട്ടറിലും ഇടിച്ച ശേഷം നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് ഇടിച്ചുകയറിയിരുന്നു. അപകടത്തിൽ മറ്റൊരു സ്കൂട്ടർ യാത്രക്കാരി പന്തളം ശ്രീവത്സവം ഗ്രൂപ്പ് ഓഫീസിലെ ജീവനക്കാരി കുളനട,മാന്തുക,മേമനമോടിയിൽ ആര്യ (32), സാരമായി പരിക്കേറ്റിരുന്നുവെങ്കിലും അപകടനില തരണം ചെയ്തു.
ജമ്മു കാശ്മീരിൽ സൈനിക ആശുപത്രിയിലെ ഡോക്ടർ തിരുവനന്തപുരം സ്വദേശി ആനന്ദ് ഓടിച്ച മഹേന്ദ്രയുടെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. നാലു മാസങ്ങൾക്ക് മുമ്പ് ആദ്യമായി പി.എസ്.സി വഴി ജോലി കിട്ടിയ മിലാസ് ഖാൻ തിരുവല്ലയിൽ തന്നെ താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു. തുടർച്ചയായി മൂന്ന് അവധി ലഭിച്ചതോടെ ആഴ്ചയിൽ വീട്ടിലെത്തി മടങ്ങുന്ന
മിലാസ് ഖാൻ മെയ്ദിന അവധിക്ക് ശേഷം ചൊവ്വാഴ്ച ഓഫീസിലേക്ക് വരുമ്പോലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു മരണം. അവിവാഹിതനാണ്. മാതാവ്: സീനത്ത്. സഹോദരിമാർ: ബീഗം ഫർഹാന, ബീഗം സുൽത്താന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.