വിജീത് ഡേവീസ്

നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

കാലടി: മലയാറ്റൂർ നീലീശ്വരം കമ്പനിപ്പടിയിൽ ഫോറസ്റ്റ് ഓഫീസിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ​ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

നീലീശ്വരം കമ്പിനിപ്പടി പുതുശ്ശേരി വീട്ടിൽ വിജീത് ഡേവീസ് (26) ആണ് മരിച്ചത്. രാത്രി 10.45 ഒാടെയാണ് അപകടം. ബൈക്ക് പുർണ്ണമായും തകർന്നു. പിതാവ്: ഡേവിസ്, മാതാവ്: ആനിസ്, സഹോദരൻ: വിനീത്.

കുഴൽ കിണർ നിർമാണ സ്ഥാപനത്തിന്റെ ലോറിക്ക് പിന്നിലാണ് വിജീത് ഒാടിച്ച ബൈക്ക് ഇടിച്ചത്. 


Tags:    
News Summary - A young man met a tragic end after his bike hit a stopped lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.