ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു

എരമല്ലൂർ: ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആലപ്പുഴ എഴുപുന്ന തെക്ക് പുന്നക്കൽ ജിജോ റോബർട്ട് (23) ആണ് മരിച്ചത്. തുറവൂർ - കുമ്പളങ്ങി റോഡിൽ എഴുപുന്ന എസ്.എൻ.ഡി.പി ബസ് സ്റ്റോപ്പിന്  വടക്കുഭാഗത്തായിരുന്നു അപകടം.

കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തി ബൈക്കിൽ പുറത്തേക്ക് പോയ സമയത്തായിരുന്നുഅപകടം. ജോൺസൺ - റീന ദമ്പതികളുടെ മകനാണ്. സഹോദരൻ ജോജി. 

Tags:    
News Summary - accident death eramallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.