ആലുവ: മിനിലോറിയിടിച്ച് കാൽനടയാത്രിക മരിച്ചു. നീറിക്കോട് മേനലിൽ പുതുശ്ശേരി മിനി (43)യാണ് മരിച്ചത്. ആലുവ - പറവൂർ റോഡിൽ സെമിനാരിപ്പടിയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
മിനി ജോലിക്ക് പോകുന്ന വഴി റോഡ് മുറിച്ചു കടക്കുമ്പോൾ ലോറിയിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആലുവ സെമിനാരിയിൽ പാചക ജോലിക്കാരിയാണ്.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് നീറിക്കോട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മിനിയുടെ കണ്ണുകൾ അങ്കമാലി എൽ.എഫ് ആശുപത്രിക്ക് നൽകി. മകൻ: ജോയൽ. സഹോദരൻ: ജോൺസൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.