അഫ്സൽ

കാവുന്തറയിൽ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു

നടുവണ്ണൂർ: കോഴിക്കോട് കാവുന്തറയിൽ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. കാവുന്തറ പള്ളിയത്ത് കുനിയിലെ ഷാലിമാർ ഹോട്ടൽ ഉടമ മുരിങ്ങോളി അഷ്റഫിന്‍റെ മകൻ അഫ്സലാണ് മരിച്ചത്. വാകയാട് ഹയർ സെക്കൻഡറി പ്ലസ് ടു കോമേഴ്സ് വിദ്യാർഥിയാണ്.

നടുവണ്ണൂർ ഇരിങ്ങത്ത് റോഡിൽ പുതിയെടുത്തു കുനിയിൽ വെച്ച് ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. അഫ്സലിന്‍റെ ബൈക്കിൽ എതിർ ദിശയിൽ നിന്ന് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. 

ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വിദ്യാർഥിയുടെ മരണത്തിൽ ദു:ഖ സൂചകമായി തിങ്കളാഴ്ച വാകയാട് ഹയർ സെക്കൻഡറി സ്കൂളിന് പ്രിൻസിപ്പൽ പ്രാദേശിക അവധി നൽകി.

Tags:    
News Summary - accidetn death in kozhikkode naduvannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.