മീൻലോറി ഇടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു

രാമനാട്ടുകര: മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. കടലുണ്ടിക്ക് സമീപം വള്ളിക്കുന്ന് ആനങ്ങാടിയിൽ വ്യാഴാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം.

കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് 19ാം വാർഡിൽ കടലുണ്ടിക്കടവിൽ താമസിക്കുന്ന മാട്ടുമ്മൽ ആലിക്കോയയുടെ മകൾ ബുഷ്റ (40) ആണ് മരിച്ചത്. കടലുണ്ടി ഇർഷാദുൽ അനാം മദ്രസ അധ്യാപികയാണ്. അപകടത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മകളും പേരക്കുട്ടിയും പരിക്കുകളോടെ ചികിൽസയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.

ബുഷ്റയും കുടുംബവും അത്താണിക്കലിലെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം. ആനങ്ങാടി ഫിഷറീസ് എൽ.പി സ്കൂളിനു മുൻവശത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആലപ്പുഴയിൽനിന്ന് മംഗലാപുരത്തേക്ക് മീൻ കയറ്റി പോവുകയായിരുന്ന ലോറി സ്കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. സ്കൂട്ടറിന്‍റെ പിന്നിൽ ഇരിക്കുകയായിരുന്ന ബുഷ്റ നിയന്ത്രണംവിട്ട് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. തലയ്ക്കുമുകളിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയ ബുഷ്റ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. 

Tags:    
News Summary - accidetn death in vallikkunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.