അപകടത്തിൽ തകർന്ന കാർ, ഇൻസൈറ്റിൽ ഷംസുദ്ദീൻ

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച ആലുവ സ്വദേശിയുടെ ഖബറടക്കം സൗദി അൽ അഫീഫിൽ ഇന്ന് നടക്കും

ദേശം: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച ആലുവ ദേശം പുറയാർ ഗാന്ധിപുരം തുമ്പാലകത്തൂട്ട് വീട്ടിൽ ഷംസുദ്ദീൻ്റെ (52) ഖബറടക്കം സൗദി അൽ അഫീഫിൽ ചൊവ്വാഴ്ച നടക്കും. സൗദി അൽഖർജിൽ ടാക്സി ഡ്രൈവറായിരുന്നു. ഞായറാഴ്ച രാവിലെ മക്കയിലേക്ക് യാത്രകാരനെ കയറ്റാൻ പോകുന്നവഴി ഹായിലിന് സമീപം ഹുമിയാത്തിൽ ഇന്ത്യൻ സമയം 9.45 ഓടെ യായിരുന്നു അപകടം. എതിർദിശയിൽ നിന്ന് റിയാദിലേക്ക് വരുകയായിരുന്ന ട്രെയിലറിൻ്റെ ടയർ തകർന്ന് നിയന്ത്രണം വിട്ട് ട്രാക്കിൽ കടന്ന് ഷംസുദ്ദീൻ ഓടിച്ചിരുന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു. ഉടനെ അൽഖസറ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നാണ് നാട്ടിൽ ലഭിച്ച വിവരം.

28 വർഷം മുമ്പ് ഗൾഫിലെത്തിയ ഷംസുദ്ദീൻ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. അതിനിടെ ഏഴ് മാസം മുമ്പ് മറ്റൊരു വിസയിൽ ഗൾഫിലെത്തി ഡ്രൈവറായി ജോലി ചെയ്ത് വരുന്നതിനിടെയായിരുന്നു ദുരന്തമുണ്ടായത്. പുറയാർ തുമ്പാലകത്തൂട്ട് പരേതരായ അബ്ദുറഹ്മാൻ്റെയും, സാറയുടെയും മകനാണ്. ഭാര്യ: തൊടുപുഴ വേങ്ങല്ലൂർ വടക്കേപ്പറമ്പിൽ കുടുംബാംഗം സീനത്ത്. മക്കൾ: ഷംസീന, സുമയ്യ, ആഷ്ന. മരുമക്കൾ: ഷാനവാസ്, ഷാജഹാൻ, ഷബി ഹാഷിം.

Tags:    
News Summary - Aluva native died in a car accident in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.